പുന്നാരം തുടിയെടുക്ക്

മാനത്തും മനസ്സിലും താരകപ്പൂതിരികത്തി
മണ്ണിലെ പാവങ്ങള്‍ തന്‍ നെഞ്ചിലും തിരികത്തി
ഉല്ലാസമായ് ഉത്സാഹമായ്
എങ്ങും ഉന്മാദസായാഹ്നമായ്
ആ....

പുന്നാരം തുടിയെടുക്ക് 
മഴവില്ലിന്‍ കുഴലെടുക്ക്
പറകൊട്ടും പാട്ടുമായ് 
പടകൂട്ടാന്‍ മേളമായ്
ആഘോഷ കൂത്താട്ടമായ് ഒരാഹ്ളാദക്കൂത്താട്ടമായ്
മണിച്ചേങ്കിലയില്‍ ചെമ്പടകള്‍ 
കൊട്ടാന്‍ വായോ
ഈ രാക്കുടിലില്‍ പൂക്കുടിലില്‍ പൊടിപൂരമായ്
(പുന്നാരം...)

സന്തോഷത്തേരോട്ടം കണ്ടേ പോരാം
സംഗീതസദിരെല്ലാം ഉണ്ടേ പോരാം
ഇന്നത്തെ കണ്ണീരിന്‍ കയ്പെല്ലാം
നാളത്തെ പുണ്യത്തിന്‍ പൂക്കാലംപോൽ
പാട്ടുപെട്ടിക്കുടമെടുക്കെടി പാതിരാക്കിളി
പണ്ടുകണ്ട തുടി തുടയ്ക്കെടി പഴമൊഴിക്കിളി
പകലിറമ്പിലെ പടിപ്പുരയിലെ തമ്പ്രാന്‍കുട്ടിക്ക്
ശിരസ്സിനുള്ളില്‍ കുതിച്ചുയര്‍ന്നെടി രാജയോഗം
(പുന്നാരം...)

മയ്യേലും മിഴിയുള്ള മാടത്തത്തേ
മണവാട്ടിപ്പെണ്ണായ് നീ കൂടെപ്പോര്
കരകാണാക്കടലേഴും നീന്തിക്കേറി
കനവോലും കൊട്ടാരം കെട്ടേണ്ടായോ
ആളൊരുക്കം അരങ്ങൊരുക്കം അലങ്കാരങ്ങള്‍
അമ്പലത്തിലെ അങ്കണത്തിലെ താലിമംഗലമായ്
പവിഴക്കോട്ടിലെ പടിപ്പുരയ്ക്കലെ തമ്പ്രാന്‍കുട്ടിക്ക്
തടികൊടുക്കെടി തളകിലുക്കെടി തന്നാരക്കിളിയേ
(പുന്നാരം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Punnaram thudiyedukku

Additional Info

Year: 
1997

അനുബന്ധവർത്തമാനം