കുഞ്ഞു കുഞ്ഞു മോഹമെന്ന
കുഞ്ഞുകുഞ്ഞു മോഹമെന്ന കൂടുവെച്ച പക്ഷിയെ
കൂവരംകുരുക്കിലാക്കുവാൻ തുനിഞ്ഞ കൂട്ടരേ
കൂരിരുൾ കിനാവിനുള്ളിൽ നാം കുഴിച്ച കുഴികളിൽ
ക്രൂരജാതകം പിഴച്ചു നാം പതിച്ചു പോകവേ
സത്യമായ് മിഥ്യയായ് ശാപശോകമായ്
അർത്ഥമായ് അനർത്ഥമായ് പാപഭാരമായ്
കുറുമ്പുകൊണ്ടു നാം കൊരുത്തുവച്ചൊരീ
തുറുങ്കിനുള്ളിലെ തടങ്കൽ ജീവിതം
കുഞ്ഞുകുഞ്ഞു മോഹമെന്ന കൂടുവെച്ച പക്ഷിയെ
കൂവരംകുരുക്കിലാക്കുവാൻ തുനിഞ്ഞ കൂട്ടരേ
നാമെന്നുമീ ചില്ലുചിപ്പിയിൽ
കണ്ണീരിനാൽ കോർത്ത മുത്തുകൾ
എരിഞ്ഞ വേനലും പൊഴിഞ്ഞ വർഷവും
കറുത്ത രാത്രിയും തുടുത്ത പുലരിയും
തീക്കനൽച്ചൂളയിൽ വെന്ത സന്ധ്യയും
രാവിരുൾ ചില്ലയിൽ പൂത്ത തെന്നലും
പെയ്തുതോർന്ന മാരിപോലെ
ജീവിതത്തുരുത്തിൽ വീണു മനസ്സുടഞ്ഞു
പാട്ടുപാടും മന്ത്രവീണയാൽ
സത്യമായ് മിഥ്യയായ് ശാപശോകമായ്
അർത്ഥമായ് അനർത്ഥമായ് പാപഭാരമായ്
കുഞ്ഞുകുഞ്ഞു മോഹമെന്ന കൂടുവെച്ച പക്ഷിയെ
കൂവരംകുരുക്കിലാക്കുവാൻ തുനിഞ്ഞ കൂട്ടരേ
നാമെന്നുമീ നഗരവീഥിയിൽ
ചാപല്യമാം ചടുലജന്മമായ്
തെളിഞ്ഞ മോഹമായ് പൊലിഞ്ഞ
സ്വപ്നമായ്
വിളങ്ങും ഓർമ്മയായ് ഒരുങ്ങും ആശയായ്
എത്രയോ നോവുകൾ മൂടിവെച്ചു നാം
എത്രയോ രാത്രികൾ പെയ്തൊടുങ്ങി നാം
എങ്കിലും മനസ്സിനുള്ളിൽ ഇന്ദ്രജാലവർണ്ണമോടെ എരികിനാക്കൾ കരുതിവച്ചു കൂട്ടുചേർന്നു നാം
സത്യമായ് മിഥ്യയായ് ശാപശോകമായ്
അർത്ഥമായ് അനർത്ഥമായ് പാപഭാരമായ്
കുഞ്ഞുകുഞ്ഞു മോഹമെന്ന കൂടുവെച്ച പക്ഷിയെ
കൂവരംകുരുക്കിലാക്കുവാൻ തുനിഞ്ഞ കൂട്ടരേ
കൂരിരുൾ കിനാവിനുള്ളിൽ നാം കുഴിച്ച കുഴികളിൽ
ക്രൂരജാതകം പിഴച്ചു നാം പതിച്ചു പോകവേ
സത്യമായ് മിഥ്യയായ് ശാപശോകമായ്
അർത്ഥമായ് അനർത്ഥമായ് പാപഭാരമായ്
കുറുമ്പുകൊണ്ടു നാം കൊരുത്തുവച്ചൊരീ
തുറുങ്കിനുള്ളിലെ തടങ്കൽ ജീവിതം
കുഞ്ഞുകുഞ്ഞു മോഹമെന്ന കൂടുവെച്ച പക്ഷിയെ
കൂവരംകുരുക്കിലാക്കുവാൻ തുനിഞ്ഞ കൂട്ടരേ