ശ്രീകുമാരൻ തമ്പി, ദക്ഷിണമൂർത്തി സ്വാമികളുടെ കൂട്ടായ്മയിൽ കെ ജെ യേശുദാസ് പാടിയ എന്നെന്നും ഹൃദയഹാരിയായ ലളിതഗാനങ്ങളുടെ ആൽബമായ മധുരഗീതങ്ങൾ 1970 ലെ " കരിനീല കണ്ണുള്ള പെണ്ണേ" ഗാനം 'അപ്പവും വീഞ്ഞും' എന്ന ചിത്രത്തിൽ ഔസേപ്പച്ചന്റെ സംഗീതത്തിൽ ഗായകൻ വീത്‌രാഗ് വീണ്ടും ആലപിച്ചിരിക്കുന്നു..
കരിനീല കണ്ണുള്ള പെണ്ണേ
കരിനീലക്കണ്ണുള്ള പെണ്ണേ
നിന്റെ കവിളത്തു ഞാനൊന്ന് നുള്ളി..
അറിയാത്ത ഭാഷയിലെന്തോ..
കുളിരളകങ്ങൾ എന്നോടു ചൊല്ലി
കരിനീലക്കണ്ണുള്ള പെണ്ണേ
ഒരു കൊച്ചു സന്ധ്യുയുദിച്ചു ..
മലർക്കവിളിൽ.. ഞാൻ കോരിത്തരിച്ചു
കരിനീലക്കണ്ണു നനഞ്ഞു ..
എന്റെ കരളിലെക്കിളിയും കരഞ്ഞു
കരിനീലക്കണ്ണുള്ള പെണ്ണേ ...
ഒരു ദു:ഖരാത്രിയിൽ നീയെൻ
രഥമൊരു മണൽക്കാട്ടിൽ വെടിഞ്ഞു
അതു കഴിഞ്ഞോമനെ നിന്നിൽ..
പുത്തൻ അനുരാഗ സന്ധ്യകൾ പൂത്തു...
കരിനീലക്കണ്ണുള്ള പെണ്ണേ
നിന്റെ കവിളത്തു ഞാനൊന്ന് നുള്ളി...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Karineela kannulla penne
Additional Info
Year:
2015
ഗാനശാഖ: