നീ തിരപോൽ

നീ തിരപോൽ തിരയുന്നതാരെ
തേങ്ങലുമായ് താഴുന്നതെന്തേ...
ആരുമാരും അറിയാതെ
വിമൂകം ..
നീ തിരപോൽ തിരയുന്നതാരെ
തേങ്ങലുമായ് താഴുന്നതെന്തേ... .

കുരിഞ്ഞിപ്പൂവുകൾ മധു ചൊരിയുന്നു..
പ്രണയസാനുവിൽ അതു നിറയുന്നു
എവിടെ ..എവിടെ നിലാവേ....
ഹൃദയം പൂക്കും താഴ്‌വരകൾ
എവിടെ ..എവിടെ കിനാവേ
സിരകൾ പാടും പൂവനികൾ..
നിമിഷ ജാലം മാഞ്ഞുപോകെ
ഉരുകി നേർക്കും മെഴുകു ദീപം
വിവശമായീ കാറ്റിൽ...
നീ തിരപോൽ തിരയുന്നതാരെ..

പതിയെ പതിയെ തുഷാരം..
സമൃതിപോൽ ഉതിരും പാതിരയിൽ
അരികെ അരികെ വിലോലം..
വെറുതെ എന്തേ സൌരഭമേകി
ഉടലിലാകെ തീ പടർത്തി..
ഒടുവിലെന്തേ ഇതൾ വിടർത്തി
നിഴലുപോലെ നീ നിന്നൂ ...

നീ തിരപോൽ തിരയുന്നതാരെ
തേങ്ങലുമായ് താഴുന്നതെന്തേ...
ആരുമാരും അറിയാതെ
വിമൂകം ..
നീ തിരപോൽ തിരയുന്നതാരെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nee thirapol