രക്ത പുഷ്പ്പം വിടർന്ന

രക്തപുഷ്പം വിടർന്ന മിഴികൾ തോറും
നിറഞ്ഞ രുധിരസമരമുഖ സഖാക്കളേ..
രക്തപുഷ്പം വിടർന്ന മിഴികൾ തോറും
നിറഞ്ഞരുധിരസമരമുഖ സഖാക്കളേ..
മർദ്ദനങ്ങൾ നമുക്കു പുതുമയല്ല
മനസ്സുപതറുകില്ല മരണഭീതിയിൽ

മഹാകാഹളം മുഴങ്ങുന്നൊരീ രണാങ്കണങ്ങളിൽ
വരിക സഹജരേ പൊരുതുവിൻ കരുതുവിൻ
സഹനസമരജനത നാം
ജനം ജനം ജനം(3)

ഗംഗയൊഴുകിവീണ ഭാരതം
ഹിമാലയം വളർന്ന ഭാരതം
ഭഗീരഥപ്രയത്നശീലരെങ്കിലും
കരങ്ങളിൽ വിലങ്ങുവീണ പ്രജകൾ നാം.
ഉടമയില്ല..
ജനങ്ങൾ അടിമയല്ല..
അബലരല്ല..
ശിരസ്സു കുനിയുകില്ല...
പരാക്രമത്തിലിന്നുനാം
പിടിച്ചെടുത്ത പുണ്യഭൂമിയിൽ..

മരണജനനം വലിയവന്റെ ചെറിയഡയറിയല്ല
അതിനെയൊരുമയോടെ എതിരുനിന്നു
പൊരുതിടുന്ന പടകൾ നാം.

ജനം ജനം ജനം(3)
രക്തപുഷ്പം വിടർന്ന മിഴികൾ തോറും
നിറഞ്ഞ രുധിരസമരമുഖ സഖാക്കളേ..

മർദ്ദനങ്ങൾ നമുക്കു പുതുമയല്ല
മനസ്സുപതറുകില്ല മരണഭീതിയിൽ
തൂക്കുകയറിലുമ്മവച്ചുനാം
തോൽക്കുവാൻ മനസ്സെഴാത്ത നാം.
പേരിലിന്നുനാം സ്വതന്ത്രരെങ്കിലും
കൂരിരുട്ടിലാണ്ടുപോയി ഭാരതം
സത്യമില്ലാ ജനാധിപത്യമില്ല
നീതിയില്ല സമത്വബോധമില്ല
മതങ്ങൾ കൊണ്ടു മതിലുകെട്ടി
വേർതിരിച്ച ധന്യഭൂമിയിൽ...

പുതിയസമരമുറകൾതകർന്നുറക്കുവേണ്ടി
ഉശിരുറച്ചവിപ്ലവക്കൊടിക്കുകീഴിൽ
അണിനിരന്നുപോകുവിൻ

ജനം ജനം ജനം(3)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
rakshtapushpam vidarnna

Additional Info

Year: 
1993