വസന്തമല്ലികേ

കണ്മണിയേ നിന്നെ കാതലിച്ചാലവൻ
കാതൽ കവികളിൽ.. മന്നവൻ താൻ
കാമിനിയിന്നാ.. മന്നവൻ ഞാൻ.

ധീം തനനനന നാ ധിരനനന
വാ മദന വദനാ.. ആ..
ധീം തനനനന നാ ധിരനനന
വാ മദന വദനാ.. ആ..

വസന്തമല്ലികേ.. മനസ്സു നിറയും
പ്രിയവസന്തമായ് നീ വാ..
കനകചിലമ്പേ നടനത്തിടമ്പേ
എനിക്കു സ്വന്തമായ് നീ വാ...ഹേയ്

നിന്നെ നോക്കിയിരുന്നാൽ
കോടി കാവ്യമെഴുതാം
നിന്റെ നൃത്തജതി ഞാൻ ജീവതാളമാക്കാം
നുകരുമ്പോൾ ഒന്നോടെ.. മയക്കുന്ന തേനേ
കവിത നിൻ കവിഞ്ഞനും രസികനും ഞാനേ
ധീം തനനനന നാ ധിരനനന
വാ മദന വദനാ….ആ

വസന്തമല്ലികേ മനസ്സു നിറയും
പ്രിയവസന്തമായ് നീ വാ
കനകചിലമ്പേ.. നടനത്തിടമ്പേ
എനിക്കു സ്വന്തമായ് നീ വാ

കാലത്തിൻ താളിന്മേൽ..
സ്വർണ്ണത്തിൻ നാരായത്താൽ
ആലേഖം ചെയ്തില്ലേ പ്രേമകഥ കഥാ

എതേതോ ജന്മങ്ങൾ മുൻപേ ഒന്നിച്ചോരല്ലേ നമ്മൾ
ഈ ബന്ധം വിളുന്നു വീണ്ടുന്നിതാ ഇതാ..
കൈതൊട്ടാൽ കൽത്തൂണിൽ പോലും
തീരാതെ സംഗീതം പെയ്യും
ചോളരാജ മണ്ഡപത്തിൽ നീയും..
ചന്ദ്ര മോഹനാംഗരായി വന്നാൽ..
മനസ്സിലെ പ്രണയത്തിൻ ഗീതാഞ്ജലി ഞാന

വസന്തമല്ലികേ മനസ്സു നിറയും
പ്രിയവസന്തമായി നീ വാ
കനകചിലമ്പേ നടനത്തിടമ്പേ
എനിക്കു സ്വന്തമായി നീ വാ (2)

നാനന്നാ നാനീനേ ..പാപപപ്പാ ..പാപപപ്പാ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasanthamallike

Additional Info

Year: 
2015

അനുബന്ധവർത്തമാനം