പുലരി തേടി പോകും

പുലരി തേടിപ്പോകും ഹൃദയങ്ങളേ
പുതിയ സ്വർഗ്ഗം തേടും സ്വപ്നങ്ങളേ
നാളെ സൂര്യനു കോടി കിരണങ്ങൾ കൂടും
നാളെ കാറ്റിൽ കോടിക്കുളിർ മലരികൾ പാടും (പുലരി..)
 
 
ഏഴുനില മാളികകളുയരും
ഏഴഴകിൻ ചിത്രശാലയൊരുങ്ങും
ജീവിതത്തിൻ രാജവീഥിയാകെ
ആശകൾ തൻ വനിക പൂക്കും ഗന്ധം
ഷവർലേ കാറിൽ സഞ്ചാരീ ഞാൻ
ഫൈവ് സ്റ്റാർ ഹോട്ടൽ വിഹാരി (പുലരി..)
 
നായകന്മാർ നമ്മളാകും നാളെ
നന്മകൾ തൻ പാട്ടൊഴുകും നീളേ
യൗവനത്തിൻ പൊൻ വയലിൽ താളം
സ്വർണ്ണമണിക്കതിർക്കുല തൻ മേളം
ടയോട്ട കാറിൽ സഞ്ചാരി എൻ
മടിയിൽ ചായാൻ ശിങ്കാരി  (പുലരി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pulari thedi pokum

Additional Info

Year: 
1977

അനുബന്ധവർത്തമാനം