മേലേ വെള്ളിമുകിൽ

മേലേ വെള്ളിമുകിൽ പന്തൽച്ചേലിൽ
പൊന്നലുക്കിൻ തൊങ്ങൽ
പുലരിവെയില് പുടവ നെയ്യണ് പുഴയിൽ പൂവിരലാൽ
കനകമലകൾ കൊരുത്തെടുക്കണ്
വയലു പൊൽക്കതിരാൽ...
തനനം തന്നാനാനനം..തനനം തന്നാനാനനം..
മേലേ വെള്ളിമുകിൽ പന്തൽച്ചേലിൽ
പൊന്നലുക്കിൻ തൊങ്ങൽ

കൊയ്ത്തിനുപോയ പൈങ്കിളീ
കൊട്ടയിലെത്ര നെന്മണി
ഇത്തിരി നിൽക്കെടി കണ്മണീ
വെറ്റിലനൂറൊന്നു തേയ്ക്കു നീ 
തളരുന്ന മലർമേനി തഴുകണം കുളിരിൽ
ചിരിയാൽ തകിലുകൊട്ടി വരണുണ്ട് തെന്നല് 
കുയിലേ കുറുങ്കുഴലൂതി വരിക ഈ വഴിയേ
തനനം തന്നാനാന നം...തനനം തന്നാനാന നം...
മേലേ വെള്ളിമുകിൽ പന്തൽച്ചേലിൽ
പൊന്നലുക്കിൻ തൊങ്ങൽ

പുത്തരിക്കാവില് പൂരമായ് പട്ടുകുട തീർത്തു അന്തികൾ
കാഞ്ചനക്കാവടി ആടുവാൻ
നോമ്പുനോറ്റെത്തുന്നു പൊൻമുകിൽ
അരയിൽ ചോപ്പുചുറ്റി അരമണി കിലുങ്ങീ
ഉടവാൾ വീശിവീശി പുലരി കോമരമായ്
കുരുവീ കുറുകുഴലീ നീ വരിക ഈവഴിയേ
തനനം തന്നാനാന നം...തനനം തന്നാനാന നം..

മേലേ വെള്ളിമുകിൽ പന്തൽച്ചേലിൽ
പൊന്നലുക്കിൻ തൊങ്ങൽ
പുലരിവെയില് പുടവ നെയ്യണ് പുഴയിൽ പൂവിരലാൽ
കനകമലകൾ കൊരുത്തെടുക്കണ്
വയലു പൊൽക്കതിരാൽ...
തനനം തന്നാനാനനം..തനനം തന്നാനാനനം..
മേലേ വെള്ളിമുകിൽ പന്തൽച്ചേലിൽ
പൊന്നലുക്കിൻ തൊങ്ങൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mele vellimukil

Additional Info

Year: 
2015

അനുബന്ധവർത്തമാനം