ഒന്നാം കൊമ്പിലെ
ഒന്നാം കൊമ്പത്തെ പൂങ്കിളിയേ
ഓലോലം കിളിയേ
പാടം വിളഞ്ഞൂ ഓണം കഴിഞ്ഞൂ മാനം തെളിഞ്ഞൂ
എന്നിട്ടും വന്നില്ലേ... പെൺകിളിയാൾ
നിന്റെ കണ്ണുക്കു കണ്ണാകും.. പൂമിഴിയാൾ
രണ്ടാനാം കൊമ്പത്തെ പൂങ്കിളിയേ..
ചുണ്ടത്തു പാട്ടുള്ള തേൻകിളിയേ
മുണ്ടിയങ്കാവിലെ.. പൂരം കഴിഞ്ഞു
ചെണ്ടമേളത്തിന്റെ രാവും കഴിഞ്ഞു
എന്നിട്ടും വന്നില്ലേ.. പെൺകിളിയാൾ
നിന്റെ കണ്ണുക്കു കണ്ണാകും പൂങ്കിളിയാൾ
മൂന്നാനാം കൊമ്പത്തെ പൂങ്കിളിയേ
മൂവന്തിച്ചോപ്പുള്ള പൊൻകിളിയേ..
പകലും പൊലിഞ്ഞു.. കനവും പൊലിഞ്ഞു
ഇരവിന്റെ നീലപ്പീലി വിരിഞ്ഞു
എന്നിട്ടും വന്നില്ലേ.. പെൺകിളിയാൾ
നിന്റെ കണ്ണുക്കു കണ്ണാകും പൂമിഴിയാൾ
ഒന്നാം കൊമ്പിലെ പൂങ്കിളിയേ
രണ്ടാം കൊമ്പിലെ തേൻകിളിയേ
മൂന്നാം കൊമ്പിലെ മുത്തുക്കിളിയേ
ഒന്നാം കൊമ്പിലെ പൂങ്കിളിയേ
രണ്ടാം കൊമ്പിലെ തേൻകിളിയേ
മൂന്നാം കൊമ്പിലെ മുത്തുക്കിളിയേ
ഒന്നാം കൊമ്പിലെ പൂങ്കിളിയേ
രണ്ടാം കൊമ്പിലെ തേൻകിളിയേ
മൂന്നാം കൊമ്പിലെ മുത്തുക്കിളിയേ