മനസ്സിന്റെ മണിവീണ
മനസ്സിന്റെ മണിവീണ ഉറങ്ങിയില്ലാ
നിലാവിന്റെ ഗീതമായ്.. ഞാനുണർന്നു (2)
കനകാക്ഷരങ്ങൾ.. എഴുതുന്നു എന്റെ
കരളിലെ കല്പനാ.. മയിൽപ്പീലിയാൽ
കരളിലെ കല്പനാ.. മയിൽപ്പീലിയാൽ
മനസ്സിന്റെ മണിവീണ ഉറങ്ങിയില്ലാ
നിലാവിന്റെ ഗീതമായ്.. ഞാനുണർന്നു
ഒഴുക്കുന്നു ഞാനെന്റെ ഓമനകിനാക്കൾതൻ
കളിത്തോണികൾ ഈ.. പാലലയിൽ (2)
അതിലൊന്നു നിൻ കണ്ണോരം..
അണഞ്ഞുവെന്നോ അതോ
അനുരാഗ പൗർണ്ണമിയിൽ അലിഞ്ഞുവെന്നോ
അതിലൊന്നു നിൻ നെഞ്ചോരം തുഴഞ്ഞു വന്നോ അതോ
അനുരാഗ പൗർണ്ണമിയിൽ.. അലിഞ്ഞുവെന്നോ
അനുരാഗ പൗർണ്ണമിയിൽ.. അലിഞ്ഞുവെന്നോ
മനസ്സിന്റെ മണിവീണ ഉറങ്ങിയില്ലാ
നിലാവിന്റെ ഗീതമായ്.. ഞാനുണർന്നു
ആ ..ആ
ഒരുക്കുന്നു ഞാനെന്റെ ഓമൽപ്രതീക്ഷതൻ
പളുങ്കുകൂടാരമീ പാതിരയിൽ... (2)
അതിൽ വീണ്തിളങ്ങുവത് താരകയോ അതോ
അലിവാർന്ന നിന്നുടെ.. പുഞ്ചിരിയോ
അതിൽ വീണ്തിളങ്ങുവത് താരകയോ..അതോ
അനുപമേ.. നിന്നുടെ പുഞ്ചിരിയോ
അനുപമേ.. നിന്നുടെ പുഞ്ചിരിയോ
മനസ്സിന്റെ മണിവീണ ഉറങ്ങിയില്ലാ
നിലാവിന്റെ ഗീതമായ്.. ഞാനുണർന്നു
കനകാക്ഷരങ്ങൾ.. എഴുതുന്നു എന്റെ
കരളിലെ കല്പനാ.. മയിൽപ്പീലിയാൽ
കരളിലെ കല്പനാ.. മയിൽപ്പീലിയാൽ
മനസ്സിന്റെ മണിവീണ ഉറങ്ങിയില്ലാ
നിലാവിന്റെ ഗീതമായ്.. ഞാനുണർന്നു