പകൽ പാതിചാരി

പകൽ പാതിചാരി നീ മറയുമ്പോൾ
ചൊരിയുന്നു മനസ്സും മഴക്കാലം (2)
പിടയുന്നു പിന്നെയും മെഴുതിരിനാളം..
പിരിയുമോ നീയും.. കരിനിഴലായ്
പകൽ പാതിചാരി നീ മറയുമ്പോൾ
ചൊരിയുന്നു മനസ്സും മഴക്കാലം
ആ ...ആ

ജീവിതമേ തേടുകയാണു തിരച്ചുഴിയിൽ
താരകമേ തിരയുകയാണീ.. വിജനതയിൽ (2)
കണ്ടതില്ലയെങ്ങും തന്നെ.. കാവുതീണ്ടിയെത്തുമ്പോൾ
മഴനനഞ്ഞു നില്പുണ്ടോ മർമ്മരങ്ങൾ..
കണ്ണുനീരൊളിച്ചു നിൽക്കും മർമ്മരങ്ങൾ
പകൽ പാതിചാരി നീ മറയുമ്പോൾ..
ചൊരിയുന്നു മനസ്സും മഴക്കാലം

സാഗരമേ മൂക വിദൂര വിലാപങ്ങൾ..
ജലമണിയായ് ചിതറിയതോ നിൻ ചിറകടിയിൽ (2)
കൊണ്ടുവന്നു തന്നതു നീ..
കാതുചേർത്തു വെയ്ക്കുമ്പോൾ
നേർത്ത ശംഖിൽ ആരാനും തേങ്ങുന്നോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Pakal pathichari

Additional Info

Year: 
2015

അനുബന്ധവർത്തമാനം