ഭൂമിയിലെങ്ങാനുമുണ്ടോ

ഭൂമിയിലെങ്ങാനുമുണ്ടോ...
തുള്ളി കണ്ണുനീർ വീഴാത്ത മണ്ണ്..
മാനത്ത് മിന്നുന്ന കണ്ടോ...
ചുടു ചോര പൊടിയുന്ന മുത്ത്...
എന്നിട്ടുമെന്നിൽ കൊളുത്തുന്നു കണ്ണിൽ 
എണ്ണയില്ലാത്ത വിളക്ക്...
ചുറ്റും എണ്ണിയാൽ തീരാത്തിരുട്ട്...
കെട്ടു പോകില്ലെന്റെ ചങ്കിൽ...
നീ കത്തിച്ചു തന്ന ചിരാത്...

വാളുകൾ വീശി വന്നെത്തീ...
ചീറും കാർമുകിൽ കാടുകൾ താണ്ടീ...
കോരിച്ചൊരിഞ്ഞെത്ര ദൂരം...
ഒന്ന് കേറി നിൽക്കാനൊരാൾ നീയേ...
ചേർത്തു പിടിച്ചു നാം നിന്നൂ...
തെല്ലും ചോരാത്ത സ്വപ്നത്തിനുള്ളിൽ...
വേരുകളോരോന്നുമെന്നിൽ...
മെല്ലെ ഊരിയെടുക്കുന്നഗാധം..
വീണു കൊഴിയുന്നു മുന്നിൽ...
പെരുങ്കാറ്റത്ത് പാറുന്നു പിന്നിൽ...
ഓർത്തിരിക്കാൻ ഇനിയെന്ത്...
നീ കത്തിച്ചു വച്ചോ ചിരാത്...

ഭൂമിയിലെങ്ങാനുമുണ്ടോ...
തുള്ളി കണ്ണുനീർ വീഴാത്ത മണ്ണ്..

Bhoomiyilenganum