വാഹിനീ പ്രേമവാഹിനീ

വാഹിനീ... പ്രേമവാഹിനീ
നിൻ പ്രിയനെവിടെ...
പ്രിയനെത്തേടി പോകുവതെവിടെ..
വാഹിനീ...
വാഹിനീ.. പ്രേമവാഹിനീ...

ഏതോ ഗിരിയുദരത്തിൽ പിറന്നു
എത്ര കാടുകൾ കടന്നുവന്നു (2)
ഓടക്കുഴലും ഒാങ്കാര നാദവും
ഓമനേ... നിനക്കാരു തന്നു
വാഹിനീ... പ്രേമവാഹിനീ...

നിൻ കാൽച്ചിലമ്പൊലിഗീതം കേട്ടു
നിൻ നൂപുര കളനാദം കേട്ടു (2)
താള തരംഗ തംബുരു മീട്ടി
രാഗസാഗരം നിൽപ്പൂ.. ദേവീ
വാഹിനീ... പ്രേമവാഹിനീ..

നിൻ തീർത്ഥജല സംഗമത്താൽ..
ക്ഷീരാംബുധിയായ് തീരുമീ കടൽ (2)
കടൽ നിന്നിലും.. കടലിൽ നീയും..
വിലയം കൊള്ളും പ്രളയം വരെയും..
വാഹിനീ... പ്രേമവാഹിനീ..
നിൻ പ്രിയനെവിടെ...
പ്രിയനെത്തേടി പോകുവതെവിടെ..
വാഹിനീ...
വാഹിനീ.. പ്രേമവാഹിനീ...
വാഹിനീ.. പ്രേമവാഹിനീ...

b5sPeLU0D2E