മധുരം മധുമധുരം

മധുരം മധുമധുരം..
എന്‍ മനസ്സില്‍ നിന്നുടെ മാദകനടനം
മധുരം മധുമധുരം..
എന്‍ മനസ്സില്‍ നിന്നുടെ മാദകനടനം
മധുരം മധുമധുരം..

തളിരിളം മേനി മിനുക്കി..
കാലില്‍ തങ്കച്ചിലങ്ക കിലുക്കി (2)
താമരമിഴിയിട്ടു കറക്കി
തക തകധിമി തധിതി മുഴക്കി വളകിലുക്കി
മധുരം മധുമധുരം..
എന്‍ മനസ്സില്‍ നിന്നുടെ മാദകനടനം
മധുരം മധുമധുരം..

മണവറവാതില്‍ തുറക്കും
ഒരു മണിമഞ്ചം ഞാനൊരുക്കും (2)
മലരണിമെത്ത വിരിക്കും നല്ല
മണമുള്ള പനിനീരു തളിക്കും..
നിന്നെ വിളിക്കും...
മധുരം മധുമധുരം..
എന്‍ മനസ്സില്‍ നിന്നുടെ മാദകനടനം
മധുരം മധുമധുരം..

ശൃംഗാരമധു നീയൊഴുകും
എന്റെ അങ്കതലത്തില്‍ കിടക്കും (2)
പഞ്ചശരവില്ലു കുലയ്ക്കും..
നോക്കി പഞ്ചമിച്ചന്ദ്രന്‍ ചിരിക്കും
വിളക്കണയ്ക്കും.. ഞാനണയ്ക്കും
മധുരം മധുമധുരം..
എന്‍ മനസ്സില്‍ നിന്നുടെ മാദകനടനം
മധുരം മധുമധുരം.. ഹേയ് ..മധുരം മധുമധുരം

yv_350XOSis