വരുമോ നീ

വരുമോ.. നീ വരുമോ
വരുമോ.. നീ വരുമോ
തങ്കക്കിനാക്കളും സങ്കല്പപ്പൂക്കളും
പൊന്‍കതിര്‍ മണ്ഡപമൊരുക്കുമ്പോള്‍..
ഹൃദന്ത വൃന്ദാവനത്തിലെന്‍ പ്രിയ
വസന്തദേവതേ വരുമോ നീ
വരുമോ.. നീ വരുമോ

നിറപറയും വച്ചു നിലവിളക്കും കൊളുത്തി
നൈവേദ്യവുമായ് നില്‍ക്കുമ്പോള്‍.. (2)
എന്‍ ശ്രീകോവിലിനുള്ളിൽ
കര്‍പ്പൂര ദീപാരാധനയ്ക്കായ് വരുമോ..
വരുമോ.. നീ വരുമോ

മധുര വികാര മരാളനിരകള്‍
മാനസസരസ്സില്‍ നീന്തുമ്പോള്‍..(2)
രാസലീലകളാടാനെന്‍..
പ്രിയരാധയായ് നീ വരുമോ
വരുമോ.. നീ വരുമോ

നാദസ്വരവും തായമ്പകയും..
നാലമ്പലത്തില്‍ മുഴങ്ങുമ്പോള്‍ (2)
രാഗപയോധര കുംഭാഭിഷേക
വാകച്ചാര്‍ത്തിന് വരുമോ നീ...
വരുമോ.. വരുമോ..വരുമോ.
വരുമോ.. വരുമോ..വരുമോ.
ആഹാഹാ ..ആഹാഹാ ..ആ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
varumo nee varumo

Additional Info

Year: 
1971

അനുബന്ധവർത്തമാനം