ഗരുഡപഞ്ചമീ ഗഗനമോഹിനീ
ഗരുഡപഞ്ചമീ ഗഗനമോഹിനീ
ആരു നീ ആരു നീ ആരു നീ
യക്ഷിയോ പാതിരാ പക്ഷിയോ
നക്ഷത്രക്കലയുള്ള നിശാചരിയോ
ഗരുഡപഞ്ചമീ..
നിൻ ചിറകടിയുയർന്നൂ ഭൂമിയിൽ
നിൻ പീലിത്തൂവൽ കൊഴിഞ്ഞു
പണ്ടു പൂക്കളിൽ മരിച്ച സുഗന്ധം
ഇന്നു പിന്നെയുമുണർന്നൂ
ആ രൂക്ഷഗന്ധം വലിച്ചു കുടിക്കുവാൻ
ഈ രാത്രി ഞാൻ വരുന്നൂ
ഈ രാത്രി ഞാൻ വരുന്നൂ
വരുന്നൂ വരുന്നൂ വരുന്നൂ
നിൻ ചിലമ്പൊലിയുണർന്നൂ ഭൂമിയിൽ
നിൻ നൃത്തഗാനം ഉയർന്നു
പണ്ടു പ്രാണനിൽ പൊലിഞ്ഞ വെളിച്ചം
ഇന്നു പിന്നെയും ജ്വലിച്ചു
ആ ദീപനാളം ഞരമ്പിൽ കൊളുത്തുവാൻ
ആശിച്ചു ഞാൻ വരുന്നൂ
ആശിച്ചു ഞാൻ വരുന്നൂ
വരുന്നൂ വരുന്നൂ വരുന്നൂ
ഗരുഡപഞ്ചമീ ഗഗനമോഹിനീ
ആരു നീ ആരു നീ ആരു നീ
യക്ഷിയോ പാതിരാ പക്ഷിയോ
നക്ഷത്രക്കലയുള്ള നിശാചരിയോ
ഗരുഡപഞ്ചമീ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Garudapanchamee
Additional Info
ഗാനശാഖ: