എന്നെ നിൻ കണ്ണുകൾ

എന്നെ നിൻ കണ്ണുകൾ തടവിലാക്കി
എന്നെ നിൻ യൗവനം അടിമയാക്കി
ഏതിന്ദ്രജാല പ്രയോഗം കൊണ്ടു നീ
എന്നെ വശംവദയാക്കി നിൻ മുന്നിൽ
എന്നെ ദുർബലയാക്കി
(എന്നെ...)

പുഴയുടെ കൈകൾ പൊതിഞ്ഞു പിടിക്കും
പുരുഷ സൗന്ദര്യമേ - നീ
പഞ്ചലോഹ മണികൃഷ്ണവിഗ്രഹം
പനിനീരാടിയ പോലെ
എൻ ചുരുൾമുടിയാൽ നിന്മെയ് തോർത്താൻ
എന്നെ അനുവദിക്കൂ
എന്നെ അനുവദിക്കൂ ആഹാ...
(എന്നെ...)

മനസ്സിലെ പൂക്കൾ ചൊടികളിൽ തൊടുക്കും
പ്രണയ കൗശലമേ - നീ
പഞ്ചബാണനിടം തോളിലിട്ടൊരു
പവിഴത്തൂണീരം പോലെ
എന്നെയാകെ നിൻ പൂമ്പൊടി ചാർത്താൻ
എന്നെ അനുവദിക്കൂ
എന്നെ അനുവദിക്കൂ ആഹാ...
(എന്നെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enne nin kannukal

Additional Info

അനുബന്ധവർത്തമാനം