ഒരു നാൾ വെറുതെ

ഒരുനാൾ.. വെറുതേ തൊടിയിൽ മലർക്കാവിൽ
മിണ്ടാതെ ഞാൻ നിന്നനാൾ പൂക്കാലമായ്‌ വന്നു നീ
പതിയെ വാടിപ്പോയ് മലരെന്നാലും ഞാൻ..
കരുതി ആ.. സൗരഭം
ഒരുനാൾ.. വെറുതേ..
ലാലാലാ ...ലാലാലാ

പോരൂ മധുരം പകരാം ഞാൻ വീണ്ടും
സ്നേഹാർദ്രമെൻ മൗനമാകെ
നീ തേടും ഈരടിയായ്
അരികിൽ ഇനിയും ഒഴുകാം ഞാൻ..
ഒരുനാൾ.. വെറുതേ..

ഞാനാം.. മധുരം പകരാനാവാതെ
തീരം തലോടും കിനാവായ്
ആലോല സാഗരമായ്..
തിരയായ്‌ ചുഴിയിൽ.. ഒഴുകീ ഞാൻ
ഒരുനാൾ വെറുതേ.. തൊടിയിൽ മലർക്കാവിൽ
മിണ്ടാതെ ഞാൻ നിന്നനാൾ
പൂക്കാലമായ്‌ വന്നു നീ..
പതിയെ വാടിപ്പോയ് മലരെന്നാലും ഞാൻ
കരുതി ആ സൗരഭം..ഒരുനാൾ വെറുതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru nal veruthe