കനകാഭിലാഷങ്ങള്‍

ആ ...ആ
കനകാഭിലാഷങ്ങള്‍ നിറവേറുമോ
ആ ..ആ
അഴിയുന്ന ബന്ധങ്ങള്‍ ഇഴചേരുമോ
ഇനിയെന്നു പൂവണിയുമാ... സ്വര്‍ഗ്ഗം
ഇനിയെന്നു തുയിലുണരുമെന്‍.. സ്വപ്നം
ഇനിയെന്നു നീ വരും സന്ധ്യേ...സന്ധ്യേ.. സന്ധ്യേ
കനകാഭിലാഷങ്ങള്‍ നിറവേറുമോ..
അഴിയുന്ന ബന്ധങ്ങള്‍ ഇഴചേരുമോ

ഉരുകുന്നു വാനം തേങ്ങുന്നു ഭൂമി‌‌
കുരിശില്‍.. പിടയുന്നു ജീവന്‍
തഴുകുന്നു തിരകള്‍ അലിയുന്നു തീരം
വിരഹാര്‍ദ്രമൊഴുകുന്നു തെന്നല്‍..
ഹൃദയമൊരു മണ്‍വീണപോലേ..
അനുരാഗമപരാധമായ്‌..
തീര്‍ചുംബനത്തിന്റെ മധുരമിനി വരുമോ

കനകാഭിലാഷങ്ങള്‍ നിറവേറുമോ..ആ
അഴിയുന്ന ബന്ധങ്ങള്‍ ഇഴചേരുമോ

വിലപേശി നില്‍പ്പൂ നിഴലും നിലാവും
ഉരുകുന്നു തൂമഞ്ഞു തുള്ളി..
ശുഭരാത്രിയോതും മണിമുഴങ്ങുന്നു..
വഴിയരികിലാളുന്നു ദീപം..
അകലെയൊരു വേഴാമ്പല്‍ കേണു
മഴമുകിലിനലിവേകുവാന്‍..
കരിയിലകളോതി ഇതു ശിശിരകാലം..

കനകാഭിലാഷങ്ങള്‍ നിറവേറുമോ..ആ
അഴിയുന്ന ബന്ധങ്ങള്‍ ഇഴചേരുമോ
ഇനിയെന്നു പൂവണിയുമാ... സ്വര്‍ഗ്ഗം
ഇനിയെന്നു തുയിലുണരുമെന്‍.. സ്വപ്നം
ഇനിയെന്നു നീ വരും സന്ധ്യേ...സന്ധ്യേ.. സന്ധ്യേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanakabhilashangal