ഞാനൊരു മിന്നൽക്കൊടി
ഞാനൊരു മിന്നൽക്കൊടി
രാപ്പകൽ കാണാക്കിളി (2)
സ്വന്തമെന്നപദമില്ല ഭൂമിയിലാർക്കുമില്ല ഹൃദയം..
സ്വപ്നമെന്ന സുഖയാത്ര തന്നതൊരു
മൗനമാർന്ന പ്രണയം..
അറിവിൻ പൊരുൾ അറിയാതെ നാം
ഉയരങ്ങളെ തേടുന്നിതാ ...
ഞാനൊരു മിന്നൽക്കൊടി
രാപ്പകൽ കാണാക്കിളി ...
കവിത തിരയും മിഴിയിൽ കനലായ്
വേനലെന്നും പുകയുന്നുവോ ..ഓ
പ്രണവമന്ത്രം തിരയും ശംഖിൽ
ശോകനാദം ഉയരുന്നുവോ
ജീവിതം നേരിടാം മാറ്റിടാം പൊയ്മുഖം
കാലമേ നിൽക്കു നീ .. പൂക്കളായ് സൗഹൃദം
വാടകയ്ക്കു വിധി തന്ന ഭൂമിയിൽ
ആടിടേണം മനുഷ്യാ..
നാളെ ഉലകം നിന്നെ നല്ല മനുഷ്യനെന്ന്
വാഴ്ത്തിടേണം മനുജാ
അറിവിൻ പൊരുൾ അറിയാതെ നാം
ഉയരങ്ങളെ തേടുന്നിതാ ...
ഞാനൊരു മിന്നൽക്കൊടി
രാപ്പകൽ കാണാക്കിളി
കടലിൻ പകയിൽ കരതൻ ഹൃദയം
കാറ്റിൽ മെല്ലെ തകരുന്നുവോ..
കദനം നിറയും കരളിൻ ചിമിഴിൽ
ജീവരാഗം പുണരുന്നുവോ..
രാഗമേ ഒഴുകി വാ.. സാന്ത്വനം തിരികെ താ
സ്നേഹമേ അരികെ വാ
നെഞ്ചിനെ തിരികെ താ
വാടകയ്ക്കു വിധി തന്ന ഭൂമിയിൽ
ആടിടേണം മനുഷ്യാ..
നാളെ ഉലകം നിന്നെ നല്ല മനുഷ്യനെന്ന്
വാഴ്ത്തിടേണം മനുജാ
അറിവിൻ പൊരുൾ അറിയാതെ നാം
ഉയരങ്ങളെ തേടുന്നിതാ ...