സായന്തനം നിഴൽ വീശിയില്ല

സായന്തനം നിഴല്‍ വീശിയില്ല
ശ്രാവണ പൂക്കളുറങ്ങിയില്ല (2)
പൊയ്പ്പോയ നാളിന്‍ മയില്‍പീലി മിഴികളില്‍
നീലാഞ്ജനദ്യുതി മങ്ങിയില്ല 
സായന്തനം നിഴല്‍ വീശിയില്ല
ശ്രാവണ പൂക്കളുറങ്ങിയില്ല 

സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷ-
സന്ധ്യ വീ‍ണ്ടും വന്നു ആ...ആ‍...ആ.....
സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷ-
സന്ധ്യ വീ‍ണ്ടും വന്നു 
കാലം നമുക്കായ് ഒരുക്കും മുഹൂര്‍ത്തം
അതിധന്യമാകും മുഹൂര്‍ത്തം
ആ...ആ..ആ‍..ആ..ആ.. . 
സായന്തനം നിഴല്‍ വീശിയില്ല
ശ്രാവണ പൂക്കളുറങ്ങിയില്ല

ശ്രീമതി പക്ഷികള്‍ സാധകം ചെയ്യുമീ
സാമഗാനത്തിലലിയാം ആ..ആ..ആ‍..ആ. 
ശ്രീമതി പക്ഷികള്‍ സാധകം ചെയ്യുമീ
സാമഗാനത്തിലലിയാം
പ്രാണനില്‍ വിങ്ങുമചുംബിത മൌനം
ചിറകുകള്‍ തേടും മൌനം
ആ...ആ..ആ‍..ആ..ആ.. .

സായന്തനം നിഴല്‍ വീശിയില്ല
ശ്രാവണ പൂക്കളുറങ്ങിയില്ല 
പൊയ്പ്പോയ നാളിന്‍ മയില്‍പീലി മിഴികളില്‍
നീലാഞ്ജനദ്യുതി മങ്ങിയില്ല 
സായന്തനം നിഴല്‍ വീശിയില്ല
ശ്രാവണ പൂക്കളുറങ്ങിയില്ല

Sayanthanam nizhal veesiyilla - Ozhivukalam (1985)