അകലുകയോ തമ്മിലകലുകയോ
അകലുകയോ തമ്മിലകലുകയോ
ആത്മബന്ധങ്ങള്‍ തകരുകയോ
അകലുകയോ തമ്മിലകലുകയോ
ആത്മബന്ധങ്ങള്‍ തകരുകയോ
വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ
നെഞ്ചിലൂടെ - നോവും നെഞ്ചിലൂടെ
വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ
നെഞ്ചിലൂടെ - നോവും നെഞ്ചിലൂടെ
പുഞ്ചപ്പാടമാം അക്ഷയപാത്രം പങ്കിട്ടു
തട്ടിയുടയ്ക്കുന്നൂ - അവര്‍
പങ്കിട്ടു തട്ടിയുടയ്ക്കുന്നു
അകലുകയോ തമ്മിലകലുകയോ
ആത്മബന്ധങ്ങള്‍ തകരുകയോ
അകലുകയോ തമ്മിലകലുകയോ
അന്തിമേഘങ്ങളെ തല്ലിയകറ്റിയിട്ടെന്തു കിട്ടി -
കാറ്റിനെന്തു കിട്ടി
അന്തിമേഘങ്ങളെ തല്ലിയകറ്റിയിട്ടെന്തു കിട്ടി -
കാറ്റിനെന്തു കിട്ടി
മണ്ണിന്‍ കുമ്പിളില്‍ നല്‍കാന്‍ നാഴി
കണ്ണുനീര്‍ തുള്ളികളല്ലാതെ - ചുടു
കണ്ണുനീര്‍ തുള്ളികളല്ലാതെ
അകലുകയോ തമ്മിലകലുകയോ
ആത്മബന്ധങ്ങള്‍ തകരുകയോ
അകലുകയോ തമ്മിലകലുകയോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Akalukayo thammil akalukayo
Additional Info
Year:
1967
ഗാനശാഖ: