കുട്ടനാടൻ പുഞ്ചയിലെ

കുട്ടനാടൻ പുഞ്ചയിലെ
തെയ് തെയ് തക തെയ് തെയ് തോം
കൊച്ചു പെണ്ണെ കുയിലാളേ
തിത്തിത്താതി തെയ് തെയ്
കൊട്ടുവേണം  കുഴൽവേണം കുരവവേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ  തകതെയ്

വരവേൽക്കാനാളു വേണം
കൊടി തോരണങ്ങൾ വേണം
വിജയശ്രീലാളിതരായ് വരുന്നൂ ഞങ്ങൾ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ  തകതെയ്
 
കറുത്ത ചിറകു വെച്ചു
തിത്തൈ തക തെയ് തെയ് തോം
അരയന്നക്കിളി പോലെ
തിത്തിത്താരാ തെയ് തെയ്
കുതിച്ചു കുതിച്ചു പായും കുതിര പോലെ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ  തകതെയ്
 
തോൽ വിയെന്തെന്നറിയാത്ത
തല താഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ ജയിച്ചു വന്നൂ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ  തകതെയ് 

കുട്ടനാടൻ പുഞ്ചയിലെ
കൊച്ചു പെണ്ണെ കുയിലാളേ
കൊട്ടുവേണം  കുഴൽവേണം കുരവവേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ  തകതെയ്
 
പമ്പയിലെ പൊന്നോളങ്ങൾ
തിത്തൈ തക തെയ് തെയ് തോം
ഓടി വന്നു പുണരുന്നൂ
തിത്തിത്താരാ തെയ് തെയ്
തങ്കവെയിൽ നെറ്റിയിന്മേൽ പൊട്ടു കുത്തുന്നൂ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ  തകതെയ്
തെങ്ങോലകൾ പൊന്നോലകൾ മാടി മാടി വിളിക്കുന്നു
തെന്നൽ വന്നു  വെഞ്ചാമരം വീശിത്തരുന്നൂ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ  തകതെയ് 

കുട്ടനാടൻ പുഞ്ചയിലെ
കൊച്ചു പെണ്ണെ കുയിലാളേ
കൊട്ടുവേണം  കുഴൽവേണം കുരവവേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ  തകതെയ്
 
ചമ്പക്കുളം പള്ളിക്കൊരു
തെയ് തെയ് തക തെയ് തെയ് തോം
വള്ളം കളി പെരുന്നാള് 
തിത്തിത്താരാ തെയ് തെയ്
അമ്പലപ്പുഴയിലൊരു ചുറ്റു വിളക്ക്
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ  തകതെയ്
കരുമാടിക്കുട്ടനിന്ന് പനിനീർക്കാവടിയാട്ടം
കാവിലമ്മക്കിന്നു രാത്രി
ഗരുഡൻ തൂക്കം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ  തകതെയ്  

കുട്ടനാടൻ പുഞ്ചയിലെ
കൊച്ചു പെണ്ണെ കുയിലാളേ
കൊട്ടുവേണം  കുഴൽവേണം കുരവവേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ  തകതെയ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kuttanadan punchayile

Additional Info

അനുബന്ധവർത്തമാനം