സ്വപ്നക്കൂട് തനതന്നന്നാരേ
ഓ ഓ
തന്നന്നാരേ തന്നന്നാരേ ഓ ഓ
തനനനനന തന്നന്നാരേ
തന്നന്നാരേ നാരേ നാരേ
സ്വപ്നക്കൂട് തനതന്നന്നാരേ
സ്നേഹച്ചൂട് തനതന്നന്നാരേ
കിളിയച്ഛൻ പൂന്തണലാണേ
ഇണയമ്മേ നീ തുണയാണേ
നിറവാത്സല്യം വാങ്ങീടും കന്മണിയൊന്നിനി
നിലാച്ചിരി തൂകും പീലിക്കൂട് തൂവൽക്കൂട്
സ്വപ്നക്കൂട് തനതന്നന്നാരേ
സ്നേഹച്ചൂട് തനതന്നന്നാരേ
ചിങ്ങം മുത്തും പൂങ്കാവ്
കാവിൽ നില്പൂ തേന്മാവ്
കാറ്റേ വായോ ആയാൻ വായോ
മാവിൽ മൊത്തം പൊൻകായ്
കായ തിന്നാൻ വാ നീയു്
കൊമ്പിലേറ് ചൊവ്വേ വീശ്
ഓ കുതിരാന്റെ കേറ്റം കേറി കാടിൻ മുടി എന്നും ചിക്കി
വഴിവക്കിൽ വട്ടംചുറ്റി നേരം കളയാതെ തോഴാ
കൂട്ടു കൂട് കൂടു കൂട്ട്
നല്ല നാട് എന്റെ നാട്
അതിരുകളില്ലാ തറവാട്
സ്വപ്നക്കൂട് തനതന്നന്നാരേ
സ്നേഹച്ചൂട് തനതന്നന്നാരേ
ആ
തന്നന്നാരേ തന്നന്നാരേ
തന്നാരേ തന്നാരേ ഓ
മേടം മിന്നും നാടാണ് നാടിൻ സ്വന്തം വീടാണ്
നേര് നേര് പണ്ടേ നേര്
വീടോ നാവിൽ സ്വാദാണ് സ്വാദിൽ മോഹം നൂറാണ്
പോരാ പോരാ നൂറോ പോരാ
ഓ കണിവെട്ടം കണ്ണിൽ നീട്ടി
കാതിൽ മണിനാദം കൂട്ടി
ഓ ഒളിതിങ്ങും പാടംതേടി പോരൂ കളവാണീ പോകാം
ചൊല്ല് ചൊല്ല് ചെല്ലമൈനേ
ഓ എന്നുമെന്നും നമ്മളൊന്ന്
മധുമൊഴിയാളേ പൊലിപാട്
സ്വപ്നക്കൂട് തനതന്നന്നാരേ
സ്നേഹച്ചൂട് തനതന്നന്നാരേ
കിളിയച്ഛൻ പൂന്തണലാണേ
ഇണയമ്മേ നീ തുണയാണേ
നിറവാത്സല്യം വാങ്ങീടും കന്മണിയൊന്നിനി
നിലാച്ചിരി തൂകും പീലിക്കൂട് തൂവൽക്കൂട്