കുളിപ്പാനായ് മുതിരുന്നാരെ

കുളിപ്പാനായ് മുതിരുന്നാറേ - തകതകതകതാ
എണ്ണഭരണി വലിച്ചുവെച്ചേ - തകതകതകതാ
തിരുമുടിക്കു ചാര്‍ത്തുന്നുണ്ടേ
തിരുവാണി ശ്രീകുരുംബേ

ഇനിയെന്തുവേണം ഞാനേ - തൈ തൈ തൈ തൈ
താളിയിടും കരിത്തട്ടിലേ - തൈ തൈ തൈ തൈ
താളിപ്പൊടിയുമായീ
അത്തിയേഴും കൊച്ചുകിണ്ണത്തില്‍ ആറ്റിപ്പൊടിയുമായി - തകതകതകതാ
ശ്രീകുരുംബ ഭഗവതിയും -തകതകതകത
കുളിയാലെ കുളികഴിഞ്ഞേ - തകതകതകത
കുളിമന്ത്രം ജപം കഴിഞ്ഞേ

ശ്രീകുരുംബ ഭഗവതിക്ക് - തൈ തൈ തൈ തൈ
വലംകയ്യില്‍ തടകം പൂണ്ടേ - തൈ തൈ തൈ
ഇടംകയ്യില്‍ ചിലമ്പണിഞ്ഞേ
പൊന്‍ ചൂരല്‍ക്കോലുമായെ - തകതകതകത
ദേവിയെന്ന നടയും ചൊല്ലി - തകതകതകത
അമ്പലങ്ങള്‍ ചുറ്റുന്നുണ്ടേ - തകതകതകത

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kulippanay muthirunnare

Additional Info

Year: 
1975

അനുബന്ധവർത്തമാനം