വിരൽത്തുമ്പു നീട്ടി

വിരൽത്തുമ്പു നീട്ടി കൗമാരം..
വിഷാദാർദ്രമായി മൗനങ്ങൾ (2)
തലോടാൻ മറന്നു.. കാറ്റിൻ കൈകൾ
സാന്ത്വനം നൽകാൻ.. നിഴൽ മാത്രം
ഓ നിൻ നിഴൽ മാത്രം

പുലരി വരുമ്പോൾ
പുലരി വരുമ്പോൾ തഴുകിയുണർത്താൻ
മെല്ലെ.. നിന്നെ തഴുകിയുണർത്താൻ
സൂര്യനായ് താതൻ ഇനി വരില്ലല്ലോ
വാത്സല്യത്തേൻ‌കണങ്ങൾ..
ഓ പകർന്നുതരാനായ്‌ അമ്മയില്ലല്ലോ..

വിരൽത്തുമ്പു നീട്ടി കൗമാരം
വിഷാദാർദ്രമായി മൗനങ്ങൾ..

കരൾക്കുമ്പിൾ പോലെ..
കരൾക്കുമ്പിൾ പോലെ.. കരുതിയ സ്വപ്നങ്ങൾ
കണ്ണീർ മഴയിൽ.. നനഞ്ഞുപോയി
അഭയമാം സന്ധ്യ.. മടങ്ങിപ്പോയോ
മാറോടണച്ച കൈകൾ
ഓ കരിവളപോൽ കരഞ്ഞുടഞ്ഞോ

വിരൽത്തുമ്പു നീട്ടി.. കൗമാരം
വിഷാദാർദ്രമായി മൗനങ്ങൾ
തലോടാൻ മറന്നു.. കാറ്റിൻ കൈകൾ
സാന്ത്വനം നൽകാൻ നിഴൽ മാത്രം
ഓ നിൻ നിഴൽ മാത്രം..

pgdriHCT5I8