കരിമുകിലുകൾ ചിറകു കുടയും

Year: 
2014
Film/album: 
karimukilukal chiraku kudayum
0
No votes yet

കരിമുകിലുകൾ ചിറകു കുടയും സ്വരം
ജലകണികകൾ ഇലയിലുതിരും സ്വരം
ദൂരെ ദൂരെ ആരോ വിണ്ണിൻ... ജാലകം തുറന്നു
ഒരു തലോടലായ് തുയിലുണർത്തുവാൻ
ഇതിലെ വന്നു വർഷം...

പ്രണയവും വിരഹവും നിറപടമെഴുതിയ
പ്രകൃതിതൻ ചുവരിലായ്
അടയാതെ കാക്കുമൊരു വാതിലേതു
ഋതുവിലുമിതിലേ നീ വരാൻ   
അറിയൂ വർഷമേ....
നീ മാത്രമേകുന്നൊരുണർവ്വിന് കുമ്പിൾ നീട്ടി ഹൃദയം...
കരിമുകിലുകൾ ചിറകു കുടയും സ്വരം
ജലകണികകൾ ഇലയിലുതിരും സ്വരം...

വസന്തമീ വഴികളിൽ പലകുറി വരികിലുമിതുവരെ
എവിടെയോ... മലരാൻ മടിച്ചു മറയിൽകഴിഞ്ഞ
മലരുകൾ വിരിയും മർമ്മരം...
ചൊരിയൂ വർഷമേ...
ആശിച്ചു കാതോർക്കുമുയിരിനു നിറയെ.. നിറയെ.. ഹർഷം
കരിമുകിലുകൾ ചിറകു കുടയും സ്വരം...
ജലകണികകൾ ഇലയിലുതിരും സ്വരം..
ദൂരെ ദൂരെ ആരോ വിണ്ണിൻ... ജാലകം തുറന്നു
ഒരു തലോടലായ് തുയിലുണർത്തുവാൻ
ഇതിലെ വന്നു വർഷം..

PhPvVoql1dc