നക്ഷത്രരാജ്യത്തെ രാജാവോ

നക്ഷത്രരാജ്യത്തെ രാജാവോ
നഷ്ടങ്ങളില്ലാത്ത നേതാവോ..
സ്വര്‍ഗ്ഗത്തെ സിംഹാസനത്തില്‍ നിന്നും
ഭൂമിയിലേയ്ക്കെത്തിയ ദേവേന്ദ്രനോ..
ഭൂമിയിലേയ്ക്കെത്തിയ ദേവേന്ദ്രനോ.. 
(നക്ഷത്രരാജ്യത്തെ രാജാവോ)

ആജ്ഞകള്‍ കേള്‍ക്കുവാനായിരം പേര്‍..
ആശംസ നേരുവാനായിരം പേര്‍‌ (2)
ആത്മാവില്‍ ആവേശമായിപ്പടരുവാന്‍
ആരോമലാളെന്നും ചാരത്ത്..
ആരോമലാളെന്നും ചാരത്ത്..
(നക്ഷത്രരാജ്യത്തെ രാജാവോ)

ആയിരം ജന്മങ്ങള്‍ ഉണ്ടെങ്കിലും
അല്ലലില്ലെങ്കില്‍ പിന്നെന്ത് ദോഷം (2)
ആശിച്ചതൊക്കെയും കയ്യില്‍ വരുമ്പോഴും
ആശകളെന്നെന്നും മുന്നോട്ട്
ആശകളെന്നെന്നും മുന്നോട്ട്
((നക്ഷത്രരാജ്യത്തെ രാജാവോ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nakshathra rajyathe