ഓരോ പൂവിലും

ഉം..ഉം
ഓരോ പൂവിലും തേന്‍ നിറയും..
വസന്തം ഇവിടെ വിരുന്നു വന്നാല്‍
ഓരോ കിനാവിലും നീ നിറയും..
സങ്കല്പത്തിനു ചിറകു വന്നാല്‍..
ഓരോ പൂവിലും തേന്‍ നിറയും
വസന്തം ഇവിടെ വിരുന്നു വന്നാല്‍

മൗനം മൂടിയ മണിമുത്തുകളെന്‍ മനസ്സിലെന്നുമുറങ്ങീ
മൗനം മൂടിയ മണിമുത്തുകളെന്‍ മനസ്സിലെന്നുമുറങ്ങീ
മധുരരാഗാലാപം കൊണ്ടത്
മത്സഖി നിന്നെയുണര്‍ത്തി .. (2)
ഓരോ പൂവിലും തേന്‍ നിറയും
വസന്തം ഇവിടെ വിരുന്നു വന്നാല്‍..

ഏതോ വീഥിയില്‍ എന്നോ നമ്മള്‍
തമ്മിലറിയാതൊന്നായി (2)
ഇനിയുമീവഴി യാത്രകളെന്നും..
സുന്ദരമാമൊരനുഭൂതി (2)

ഓരോ പൂവിലും തേന്‍ നിറയും
വസന്തം ഇവിടെ വിരുന്നു വന്നാല്‍..
ഓരോ കിനാവിലും നീ നിറയും..
സങ്കല്പത്തിനു ചിറകു വന്നാല്‍..
ഓരോ പൂവിലും തേന്‍ നിറയും
വസന്തം ഇവിടെ വിരുന്നു വന്നാല്‍..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oro poovilum