പൊന്നോണത്തുമ്പികളും

ഓ ..ഓ
പൊന്നോണത്തുമ്പികളും പൊന്‍വെയിലും പൂങ്കാറ്റും
കഥപറയണ നാട്ടില്‍ നിന്നും വന്നവന്‍ ഞാന്‍
കഥപറയണ നാട്ടില്‍ നിന്നും വന്നവന്‍ ഞാന്‍
കണ്മഷിയും ചാന്തുമിട്ട് വാര്‍മുടിയില്‍ പൂവും ചൂടി
കണ്മഷിയും ചാന്തുമിട്ട് വാര്‍മുടിയില്‍ പൂവും ചൂടി
നാണത്താല്‍.. മുഖം കുനിക്കും നാടന്‍ പെണ്ണ്
കണ്ടാല്‍ ആണുങ്ങള്‍ ഓടിയൊളിക്കും പട്ടണപ്പെണ്ണ്
കണ്ടാല്‍ ആണുങ്ങള്‍ ഓടിയൊളിക്കും പട്ടണപ്പെണ്ണ്
(പൊന്നോണത്തുമ്പികളും)

പിടയുന്ന കണ്ണുകളും.. ചേലുള്ള പുഞ്ചിരിയും
ഇടനെഞ്ചില്‍ മോഹത്തിന് കിങ്ങിണി കെട്ടി
പിടയുന്ന കണ്ണുകളും....
പിടയുന്ന കണ്ണുകളും ചേലുള്ള പുഞ്ചിരിയും
ഇടനെഞ്ചില്‍ മോഹത്തിന് കിങ്ങിണി കെട്ടി
കാണാത്ത നേരത്ത് മിണ്ടാന്‍ കൊതിച്ച്
കണ്മുന്നില്‍ വന്നപ്പോള്‍ തളര്‍ന്നു പോയി
ആ‍.. ആ.. ഓ

കളിയാക്കി കൊന്നാലും കരളിന്റെ ഉള്ളറയില്‍
തെളിയും നിന്‍ പ്രിയ രൂപം പ്രാണസഖി..
ഇനിയെന്തു പറയും ഞാന്‍...ഇനിയെന്തു പാടും ഞാന്‍
ഇനിയെന്തു പറയും ഞാന്‍..ഇനിയെന്തു പാടും ഞാന്‍
ഹരിശങ്കര ശിവശങ്കര.. ശരണം തരണേ..
ഹരിശങ്കര ശിവശങ്കര.. ശരണം തരണേ..
ആ‍ാ...ഓ...ഓ..

QRB_arDzwwQ