പരശുരാമൻ മഴുവെറിഞ്ഞു
പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ല
തിരകള്‍ വന്നു തിരുമുല്‍ക്കാഴ്ച നല്‍കിയതല്ല
മയിലാടും മലകളും പെരിയാറും സഖികളും
മാവേലിപ്പാട്ടു പാടുമീ മലയാളം - ഈ മലയാളം
(പരശുരാമന്‍..)
ആ...ആ....ആ...
പറയിപെറ്റ പന്തിരുകുലമിവിടെ വളർന്നൂ - ഇവിടെ വളർന്നൂ
നിറകതിരും നിലവിളക്കും ഇവിടെ വിടർന്നൂ - ഇവിടെ വിടർന്നൂ
മുത്തു മുലക്കച്ച കെട്ടീ കൂന്തലിൽ പൂ തിരുകീ
നൃത്തമാടി വളർന്നതാണീ മലയാളം - ഈ മലയാളം
(പരശുരാമന്‍..)
തുഞ്ചൻ പറമ്പിലെ പൈങ്കിളിപ്പാട്ടിലെ പഞ്ചാമൃതമുണ്ട മലയാളം
തുള്ളൽക്കഥ പാടീ - കഥകളിപ്പദമാടീ
തുള്ളൽക്കഥ പാടീ കഥകളിപ്പദമാടീ
തിരുനാവാമണൽപ്പുറത്തങ്കമാടീ - മാമാങ്കമാടീ
ആ...ആ....ആ...
പുതിയ പുതിയ പൊൻ പുലരികളിവിടെയുണർന്നൂ
കതിരു കൊയ്തു പൊന്നരിവാളിവിടെയുയർന്നൂ
പൂമിഴികളിലഞ്ജനമെഴുതി പൊന്നേലസ്സരയിൽ കെട്ടി
ഭൂമിയ്ക്ക് കണി വെയ്ക്കും ഈ മലയാളം - എന്നുമീ മലയാളം
പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ല
തിരകള്‍ വന്നു തിരുമുല്‍ക്കാഴ്ച നല്‍കിയതല്ല
മയിലാടും മലകളും പെരിയാറും സഖികളും
മാവേലിപ്പാട്ടു പാടുമീ മലയാളം - ഈ മലയാളം