തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ
തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാൻ
തിരുവില്വാമലയിൽ നേദിച്ചു കൊണ്ടുവരും
ഇളനീർക്കുടമിന്നുടയ്‌ക്കും ഞാൻ
തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാൻ
വടക്കിനിത്തളത്തിൽ പൂജയെടുപ്പിന്
വെളുപ്പാൻ കാലത്ത് കണ്ടപ്പോൾ
മുറപ്പെണ്ണേ നിന്റെ പൂങ്കവിളിങ്കൽ ഞാൻ
ഹരിശ്രീ എഴുതിയതോർമ്മയില്ലേ - പ്രേമത്തിൻ
ഹരിശ്രീയെഴുതിയതോർമ്മയില്ലേ
തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാൻ
തുമ്പപ്പൂക്കളത്തിൽ തിരുവോണത്തിന്
തുമ്പിതുള്ളാനിരുന്നപ്പോൾ
പൂക്കുലക്കതിരുകൾക്കിടയിലൂടെന്നെ നീ
നോക്കിക്കൊതിപ്പിച്ചതോർമ്മയില്ലേ - ഒളികണ്ണാൽ
നോക്കിക്കൊതിപ്പിച്ചതോർമ്മയില്ലേ
തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാൻ
കളപ്പുരത്തളത്തിൽ മേടപ്പുലരിയിൽ
കണികണ്ടു കണ്ണുതുറന്നപ്പോൾ
വിളക്കു കെടുത്തി നീ ആദ്യമായ് നൽകിയ
വിഷുക്കൈനീട്ടങ്ങളോർമ്മയില്ലേ - പ്രേമത്തിൻ
വിഷുക്കൈനീട്ടങ്ങളോർമ്മയില്ലേ
തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാൻ