ശാന്തരാത്രി തിരുരാത്രി

ശാന്തരാത്രി തിരുരാത്രി
പുൽക്കുടിലിൽ പൂത്തൊരു രാത്രി
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിൻ സമാധാന രാത്രി
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ  (ശാന്ത..)
 
ആ..ആ...ആ..
ദാവീദിൻ പട്ടണം പോലെ
പാതകൾ നമ്മളലങ്കരിച്ചൂ (2)
വീഞ്ഞു പകരുന്ന മഞ്ഞിൽ മുങ്ങീ
വീണ്ടും മനസ്സുകൾ പാടീ
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ  (ശാന്ത..)
 
കുന്തിരിക്കത്താലെഴുതി
സന്ദേശ ഗീതത്തിൻ പൂ വിടർത്തി (2)
ദൂരെ നിന്നായിരം അഴകിൻ കൈകൾ
എങ്ങുമാശംസകൾ തൂകി
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ  (ശാന്ത..)