ഒരു പ്രേമലേഖനം

ഒരു പ്രേമലേഖനം എഴുതി മായ്ക്കും
തോഴികളേ തിരമാലകളേ
ഏതു കരയിൽ നിന്നാണോ
 ഇവിടെ വരുന്നതു നിങ്ങൾ (ഒരു പ്രേമ..)
 
 
 
രാഗാർദ്ര ചിന്തകൾ പൂവിടർത്തും
മാരിവിൽ പക്ഷികൾ കൂടു വെയ്ക്കും (2)
മാലാഖമാരുടെ നക്ഷത്ര  ദ്വീപുകൾ കാണുവാൻ ഞാൻ കൊതിച്ചൂ
കാണുവാൻ ഞാൻ കൊതിച്ചൂ (ഒരു പ്രേമ..)
 
ഏകാന്തതയുടെ ചില്ലടർത്തീ
ഏഴു സ്വരങ്ങൾ തൻ തേനൊഴുക്കീ (2)
നിങ്ങൾ മടങ്ങും വിദൂരമാം തീരത്ത്
എന്നെയും കൊണ്ടു പോകൂ
എന്നെയും കൊണ്ടു പോകൂ (ഒരു പ്രേമ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru Premalekhanam