ഇഷ്ട്ടമാണേ എനിക്കൊരാളെ

ഇഷ്ടമാണേ എനിക്കൊരാളെ പണ്ടുതൊട്ടേ ഇഷ്ടമാ
കുറുമ്പനാണേ കസവുടുത്താൽ കാമദേവനാണേ
ഇഷ്ടമാണേ എനിക്കൊരാളെ പണ്ടുതൊട്ടേ ഇഷ്ടമാ

ഇവനെൻ മനസ്സിൻ വെണ്‍ താരമാണേ
കനവിലെന്നും കുളിരലയാണേ (2)
അടുത്തുവന്നാൽ മേനിനിറയെ എനിക്ക് കുളിരാണേ
ഇഷ്ടമാണേ എനിക്കൊരാളെ പണ്ടുതൊട്ടേ ഇഷ്ടമാ

മഞ്ഞുപെയ്യും മധുമാസരാവിൽ
കുളിരുറങ്ങും താഴവാരമൊന്നിൽ (2)
ഇവനോടൊത്ത് താമസിക്കാൻ മോഹമാണെന്നിൽ
ഇവനോടൊത്ത് താമസിക്കാൻ മോഹമാണെന്നിൽ
ഇഷ്ടമാണേ എനിക്കൊരാളെ പണ്ടുതൊട്ടേ ഇഷ്ടമാ
കുറുമ്പനാണേ കസവുടുത്താൽ കാമദേവനാണേ
ഇഷ്ടമാണേ എനിക്കൊരാളെ പണ്ടുതൊട്ടേ ഇഷ്ടമാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ishtamane enikkorale