രാത്രിയായി യാത്രയായി

രാത്രിയായി യാത്രയായി നീറുമൊരോർമ്മകൾ ബാക്കിയായി
രാത്രിയായി യാത്രയായി നീറുമൊരോർമ്മകൾ ബാക്കിയായി
ശിശിരം വന്നു വിളിക്കുമ്പോൾ..കൊഴിയാതിരിക്കുവതെങ്ങനെ
കാലം തൊട്ടു വിളിക്കുമ്പോൾ..
പോകാതിരിക്കുവതെങ്ങനെ...
മോഹങ്ങളൊക്കെയും വേദനയാകുന്ന ക്ഷണിക ജീവിതമല്ലോ
മണ്ണിൽ.. മനുഷ്യജന്മങ്ങളെല്ലാം.. 
രാത്രിയായി യാത്രയായി.. നീറുമൊരോർമ്മകൾ ബാക്കിയായി
ആ ...ആ

മണ്‍ചെരാതിൽ മിന്നിനിൽക്കും കുഞ്ഞുസൂര്യനെപ്പോലെ
മണ്‍ചെരാതിൽ മിന്നിനിൽക്കും കുഞ്ഞുസൂര്യനെപ്പോലെ
കാട്ടുചെമ്പകം പൂത്തുലഞ്ഞൊരു നിശാസുഗന്ധംപോലെ..
സുരഭിലമാകും ഈ വനവീധിയിൽ മാഞ്ഞുപോയ് നിൻ നിഴലും
തരളിതമാം തേൻമൊഴിയും..
ഇനി കാത്തിരിക്കുവതാരെ ..
വെറുതെ.. കണ്‍ നിറയുവതെന്തേ..

കാതരയാമൊരു മഴചാറ്റലിൻ.. നീർമണിമുത്തുകൾ പോലെ
കാതരയാമൊരു മഴചാറ്റലിൻ.. നീർമണിമുത്തുകൾ പോലെ
വീണുടയുവാൻ മാത്രമായ് ശ്യാമമേഘമണഞ്ഞു...
ഒരു ചെറുകിളിയുടെ കുറുകൽപോലും
നാദബ്രഹ്മത്തിലലിയും...
ഒരുനാൾ മുരളിക മുദ്രിതമാകും..
ഇനി ഒർത്തിരിക്കുവതാരോ..
വെറുതെ.. ഹൃദയം തേങ്ങുവതെന്തേ
രാത്രിയായി യാത്രയായി.. നീറുമൊരോർമ്മകൾ ബാക്കിയായി

NrowyDF3COA