ഒന്നു തൊട്ടു മൃദുവായ്

ഒന്നു തൊട്ടു മൃദുവായ് നീയന്ന്
അന്നുതൊട്ടു പൂത്തുലഞ്ഞീ പൂവാക
കണ്ണുംനട്ടു് കാത്തിരുന്നു ഞാനെന്നും
കൈപിടിച്ചു കൂടെപ്പോരാൻ കൊതിയോടെ..
കുന്നോളം സ്വപ്നങ്ങൾ കണ്ടങ്ങിരുന്നാലേ
കുന്നിമണിയെങ്കിലും കൈയിൽ വന്നു ചേരൂ
ഒന്നു തൊട്ടു മൃദുവായ് നീയന്ന്
അന്നുതൊട്ടു പൂത്തുലഞ്ഞീ പൂവാക.

തന്നാനന്നാനന്നാന തനനാ
തന്നാനന്നാനന്നാന തനനാ ഹോയ്
തന്നാനന്നാനന്നാന തനനാ
തനനനാന നാനന്നാനാന താനാ നാനോ ..

ആ ആ
ഓർക്കാതിരുന്നപ്പോൾ ഒരു ചുംബനം
ഓർത്തോർത്തിരുന്നപ്പോൾ...
ഓർക്കാതിരുന്നപ്പോൾ ഒരു ചുംബനം
ഓർത്തോർത്തിരുന്നപ്പോൾ മധുനിസ്വനം
പുതുമണ്ണിൽ പെയ്യുന്ന.. പ്രണയത്തിൻ പേമാരി
ആലിപ്പഴങ്ങളായി പൊഴിഞ്ഞിടുന്നൂ
പുതുമണ്ണിൽ പെയ്യുന്ന.. പ്രണയത്തിൻ പേമാരി
ആലിപ്പഴങ്ങളായി പൊഴിഞ്ഞിടുന്നൂ
അതിലെന്റെ സ്വപ്നങ്ങൾ മിഴിതുറന്നൂ
നെഞ്ചോടു ചേർത്തുവെച്ചു വാരിപ്പുണർന്നു

ഒന്നു തൊട്ടു മൃദുവായ് നീയന്ന്
അന്നുതൊട്ടു പൂത്തുലഞ്ഞീ പൂവാക

ആ.. ആ..
ആകാശത്തമ്പിളി ഇമകൾ ചിമ്മീ 
കാന്താരിയായിരം പൂത്തിറങ്ങി (2)
ഇനിയെന്റെ മാരന്റെ മാറിന്റെ ചൂടിൽ ഞാൻ
ആനന്ദനൃത്തമാടും മധുചന്ദ്രികേ (2)
ഇനി നിന്റെ ദാഹങ്ങൾക്കു വിടപറയൂ
ചുണ്ടോടുചുണ്ടമർത്തി തേൻ നുകരൂ

ഒന്നു തൊട്ടു മൃദുവായ് നീയന്ന്
അന്നുതൊട്ടു പൂത്തുലഞ്ഞീ പൂവാക
കണ്ണുംനട്ടു് കാത്തിരുന്നു ഞാനെന്നും
കൈപിടിച്ചു കൂടെപ്പോരാൻ കൊതിയോടെ..
കുന്നോളം സ്വപ്നങ്ങൾ കണ്ടങ്ങിരുന്നാലേ
കുന്നിമണിയെങ്കിലും കൈയിൽ വന്നു ചേരൂ
ഒന്നു തൊട്ടു മൃദുവായ് നീയന്ന്
അന്നുതൊട്ടു പൂത്തുലഞ്ഞീ പൂവാക...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
onnu thottu mruduvay