സങ്കടം വേണ്ടെന്റെ
കാലപ്പെരുമഴ പെയ്തോഴികെ
കെട്ടിയോനും പോയെന്റെ പൂപ്പമാടോം
മലവെള്ളം കൊണ്ടോയി ഏനൊറ്റയ്ക്കായി..
ആരും തൊണചില്ലെന്റെ ദൈവങ്ങളെ ..
ധിംധനക്കന..ധിംധനക്കന..
സങ്കടം വേണ്ടെന്റെ പൊന്നുതള്ളേ
മരംകൊത്തി വന്നില്ലേ തമ്പ്രാട്ടി വന്നില്ലേ
ധിംധനക്കന ധിംധനക്കന ധിംധനക്കന എലേലെ..
പാപപ്പാ .. പാപപ്പാ .. പാപപ്പാ .. പാപപ്പാപ്പാ പ്പാ ..
പീപ്പിപ്പീ ..പീപ്പിപ്പീ ..പീപ്പിപ്പീ ..പീപ്പിപ്പീ ..പോ (2)
കരിമഷി കൊണ്ടൊരു മിഴിയെഴുതി
കരിവള കൊണ്ടൊരു കഥയെഴുതി
നുണക്കുഴി കവിളിൽ നാണം പൂശി
ഏതൊരു മാരനെ കാത്തിരിപ്പൂ
ഏതൊരു മാരനെ കാത്തിരിപ്പൂ
ചന്ദനം പൂക്കുന്ന ചന്തം ചാർത്തീ
ചെമ്പകപ്പൂവിൻ സുഗന്ധം പൂശീ
പിച്ചിപ്പൂക്കുംച്ചിരി പൂകിക്കൊണ്ടീ
നിൽക്കുമീ തമ്പ്രാട്ടി നെയ് വിളക്ക്
നിൽക്കുമീ തമ്പ്രാട്ടി നെയ് വിളക്ക്
മാലയുണ്ടോ തോടയുണ്ടോ ..
വട്ടയിലീ സദ്യയുണ്ടോ ..
കല്ല്യാണപ്പെണ്ണായി ഞാനുമുണ്ടേ...
ഹമ്പടി കേമീ ..
ഏഴു കടലോടി വന്ന
ചാവുമല കേറിവന്ന കാളെ
ഏഴു മാതം ഗർഭമുള്ളതാണോ
ഞങ്ങടെ പാർവ്വതി ദേവിയാണേ
ചാവുമരത്തെലെന്നപ്പനുണ്ടേ.. മുതിക്കയത്തിലെന്നമ്മയുണ്ടേ
ചാവുമരത്തെലെന്നപ്പനുണ്ടേ.. മുതിക്കയത്തിലെന്നമ്മയുണ്ടേ
എന്റെ നെലാമണി ചാവുമല ഈ മണ്ണിനു കാവലാൾ
കാവലാൾ ...
ഈ പെണ്ണിനും കാവലാൾ നീയാണപ്പാ..
ഈ പെണ്ണിനും കാവലാൾ നീയാണപ്പാ..
പൊലിയോ പൊലി പൊലി പൊലി പൊലിയോ
ഒന്നാം കടലോടി മണ്ണ്പൊലിക
രണ്ടാം കടലോടി വാനംപൊലിക
മൂന്നാം കടലോടി പെണ്ണ് പൊലിക
നാലാം കടലോടി നാടു പൊലിക
ധിംധനക്കന ധിംധനക്കന ധിംധനക്കന ലേലെ..
ധിംധനക്കന ധിംധനക്കന ധിംധനക്കന ലേലെ..
ധിംധനക്കന ധിംധനക്കന ധിംധനക്കന ലേലെ..
ധിംധനക്കന ധിംധനക്കന ധിംധനക്കന ലേലെ..
ധിംധനക്കന ധിംധനക്കന ധിംധനക്കന ലേലെ..