ഞാനറിഞ്ഞു സ്നേഹമേ
ഞാനറിഞ്ഞു സ്നേഹമേ നിൻ താളം
ആദിതാളം...
ആയിരം നാളം പൂക്കുന്നേരം
ഞാനണിഞ്ഞു മോഹമേ നിൻ വർണ്ണം നൂറു വർണ്ണം
മാരിവിൽ മാല്യം കോർക്കും നേരം
മാനസങ്ങൾ തമ്മിൽ മാറും പുണ്യം ജന്മപുണ്യം
ഞാനറിഞ്ഞു സ്നേഹമേ നിൻ താളം ആദിതാളം
ആയിരം നാളം പൂക്കുന്നേരം
എൻ ഹൃദന്തഭൂവിൽ.. നീ പറന്നുവന്നു
പൂ വസന്തരാവിൽ നീ പകർന്നു തന്നു
ശ്രീതുളുമ്പും നിന്റെ ഓമൽ കൈകളാലെ.. ഈ
ആലയത്തെ കോവിലാക്കി മാറ്റും വേളയിൽ
അതുലം സരളം സുരഭിലം..
സുകൃതജനിതപുലരി വിരിയവേ..
നീ അണിഞ്ഞു മോഹമേ നിൻ വർണ്ണം നൂറു വർണ്ണം
മാരിവിൽ മാല്യം.. കോർക്കും നേരം
ഈ നൃത്ത ശാന്തരംഗം
ഈ അഭൗമബന്ധം
പൂ നിലാവിൻ തുല്യം.. നിൻ വരപ്രസാദം
നന്മകൾതൻ തൂവൽകൊണ്ടു നീ മെനഞ്ഞൊരീ
ധന്യമായ കൂടണഞ്ഞു നിൽക്കും വേളയിൽ
അഖിലം.. അനിശം.. മണിമയം
മധുരലളിതമഹിമ പുലരവേ
ഞാനറിഞ്ഞു സ്നേഹമേ നിൻ താളം ആദിതാളം
ആയിരം നാളം പൂക്കുന്നേരം
ഞാനണിഞ്ഞു മോഹമേ നിൻ വർണ്ണം നൂറു വർണ്ണം
മാരിവിൽ മാല്യം കോർക്കും നേരം
മാനസങ്ങൾ തമ്മിൽ മാറും പുണ്യം ജന്മപുണ്യം
ഞാനറിഞ്ഞു സ്നേഹമേ നിൻ സാരം ജീവരാഗം
ആയിരം നാളം പൂക്കുന്നേരം
മൗഹീയ പുണ്യം ജന്മപുണ്യം

