അമൃതും കുളിരും
അമൃതും കുളിരും ഉയിരിന്നരുളി
എൻ ഭാവന പുൽകീ മാനിനീ
അമൃതും കുളിരും ഉയിരിന്നരുളി
എൻ ഭാവന പുൽകീ മാനിനീ (2)
മൃദുവായ് ഒഴുകി ഹൃദയം തഴുകി
ശ്രീദേവിയായ് നീയെൻ രാഗിണീ
അമൃതും കുളിരും ഉയിരിന്നരുളി
എൻ ഭാവന പുൽകീ മാനിനീ
കവിതേ ഓ..
കവിതേ മദനൻ എഴുതും കവിതേ..
കരളിൻ മധുപൻ തിരയും കലികേ
നിൻ ചിരിയാകും പാൽപ്പുഴയിൽ എൻ
സ്വപ്നങ്ങൾ നീന്തുന്നു ഹംസങ്ങളായ്
നിൻ കണ്ണിണതൻ കതിരൊളിയാലേ
മാറുന്നു ഞാനേവം രാഗാർദ്രനായ്...
വ്രീളാവദിയാം ചേതോഹരി നീ
വിടരുമി മൂകതയിൽ...
അമൃതും കുളിരും ഉയിരിന്നരുളി
എൻ ഭാവന പുൽകീ മാനിനീ..
പ്രിയതേ പ്രിയമായ് നിറയും അഴകേ
വരദേ വരമായ്.. തുടരും മഹിതേ
മഞ്ജിമയോലും നിൻ കവിളിണതൻ
സിന്ദൂരം എൻ ജന്മസാഫല്യമായ്
നിർവൃതിയേകും തേനിഴപാകും
നിൻ മൗനം എൻ മുഗ്ദസംഗീതമായ്
ഏകാന്തതയിൽ ഏകാകിനി നീ
അലിയുമെൻ ചേതനയിൽ
അമൃതും കുളിരും ഉയിരിന്നരുളി
എൻ ഭാവന പുൽകീ മാനിനീ..
മൃദുവായ് ഒഴുകി ഹൃദയം തഴുകി
ശ്രീദേവിയായ് നീയെൻ രാഗിണീ
അമൃതും കുളിരും ഉയിരിന്നരുളി
എൻ ഭാവന പുൽകീ മാനിനീ