മേലെയായ് മേഘം (f)
മേലെയായ് മേഘം മങ്ങിയോ..
താഴെയായ് മോഹം വിങ്ങിയോ
വെയിലകലുമീ വഴിയിൽ
ഇരുളലയുടെ പരിഹാസം..
അങ്ങകലെയായ് സൂര്യനെരിഞ്ഞ നിമിഷം
മേലെയായ് മേഘം മങ്ങിയോ
താഴെയായ് മോഹം വിങ്ങിയോ
തേജോവസന്തം കടലില്‍.. താഴുന്നു മെല്ലെ
നീലാരവിന്ദം കടവില്‍... കേഴുന്നു താനേ
പൊന്‍.. നൂലു പാകുമൊരു വെൺ..ചേല ചിന്തിയോ
നിന്‍.. തങ്കനാള മിഴിയില്‍ തിമിരകാന്തിയായോ..
നിശതന്‍ തിരയില്‍ തുഴയാല്‍ തുഴയുന്നോ
നീ ഉദയം വിരിയും കരയെ തിരയുന്നോ..
നേരമാവാതെ ഇന്നീ രാവില്‍ താരലോകാധിപന്‍
ഉം ...
മേലെയായ് മേഘം മങ്ങിയോ..
താഴെയായ് മോഹം വിങ്ങിയോ..
സന്ധ്യാംബരത്തിൻ ചിതയില്‍.. ചെഞ്ചോര ചിന്നി..
സിന്ദൂരതാലം ചിതറീ .. മണ്ണിന്റെ മാറില്‍
നിന്‍.. സ്വപ്നമൊന്നുതകരും.. നെഞ്ചു മൗനമായ്
കല്‍..മണ്ഡപങ്ങളിലെ മൺ..വീണ തേങ്ങിടുമ്പോള്‍
മുകിലേ തിരിയില്‍.. കരിയായ് മാറുന്നോ..
ഈ.. പകലോലിനിയും കതിരായ് തെളിയാനായ്..
നിദ്രമായുന്ന കാലം വരുവാന്‍ ധ്യാനമായ് പൂവുകള്‍
മേലെയായ് മേഘം മങ്ങിയോ
താഴെയായ് മോഹം വിങ്ങിയോ..
വെയിലകലുമീ വഴിയിൽ
ഇരുളലയുടെ പരിഹാസം..
അങ്ങകലെയായ് സൂര്യനെരിഞ്ഞ നിമിഷം