പൂർണ്ണേന്ദു ദീപം
പൂർണ്ണേന്ദു ദീപം മനസ്സിൽ തെളിഞ്ഞിട്ടും
കൂരിരുൾ പിന്നെയും ബാക്കി
കൂരിരുൾ പിന്നെയും ബാക്കി
ദാഹത്തിൻ സാഗരം അലമുറ കൊണ്ടിട്ടും
മൂകത പിന്നെയും ബാക്കി
മൂകത പിന്നെയും ബാക്കി
വിരലിന്റെ ലാളനമേറ്റിട്ടും പാടുവാൻ
വീണേ നിനക്കില്ല യോഗം
ചുണ്ടോടണഞ്ഞിട്ടും ചുംബനമേൽക്കുവാൻ
പൂവേ നിനക്കില്ല ഭാഗ്യം
പൂവേ നിനക്കില്ല ഭാഗ്യം
കുടിനീരുപെയ്യാത്ത വന്ധ്യമേഘത്തിലും
മഴവില്ലു ചാർത്തുന്നു കാലം
തീയിൽ ദഹിക്കുവാൻ മാത്രമായ് തുമ്പിക്ക്
പൂഞ്ചിറകേകുന്നു കാലം
പൂഞ്ചിറകേകുന്നു കാലം
പാടാൻ പഠിപ്പിച്ചു വാനമ്പാടിയെ
കൂട്ടിൽ കുരുക്കുന്നു ദൈവം
നാഭിയിൽ കസ്തൂരി ചേർത്തു പൊന്മാനിനെ
കൊല്ലാൻ കൊടുക്കുന്നു ദൈവം
കൊല്ലാൻ കൊടുക്കുന്നു ദൈവം (പൂർണ്ണേന്ദു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poornendhu Deepam
Additional Info
ഗാനശാഖ: