വീട് വീട്

വീട് വീട്
ചുവരുകൾ നാലതിന്
ചുവരുകൾക്കുള്ളിൽ ചിരിക്കുന്ന കരയുന്ന കുടുംബം
വീട് വീട്
 
ഇവിടെ പിറക്കുന്നു മനുഷ്യർ
കൂടെ പിറക്കുന്നു ശോകങ്ങൾ
അമ്മയുമച്ഛനും പിഞ്ചൊമനയും
കളിയും ചിരിയും കനവും നിനവും
വിടരുന്ന കൊഴിയുന്ന നിലയം (വീട്..)
 
ഇവിടെ മരിക്കുന്നു മനുഷ്യർ
കൂടെ മരിക്കുന്നു മോഹങ്ങൾ
തെറ്റും കുറ്റവും ചുവരുകൾക്കുള്ളിൽ
പിരിയും വരെയും അരമനരഹസ്യം
ഒതുങ്ങുന്ന വിതുമ്പുന്ന നിലയം (വീട്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veedu Veedu

Additional Info