ആലാപനം (M)
Music:
Lyricist:
Singer:
Film/album:
ആ ആ ആ ആ.. ആലാപനം.. ആ.. ആലാപനം
ആ ആ... ആലാപനം
അനാദി മധ്യാന്തമീ വിശ്വചലനം
അനവദ്യ സംഗീതാലാപനം
അനാദി മധ്യാന്തമീ വിശ്വചലനം
അനവദ്യ സംഗീതാലാപനം
ആലാപനം.. ആ.. ആലാപനം
ആ.. ആലാപനം..
കോടാനുകോടി ശ്രുതികളിലുണരും
കോടാനുകോടി സ്വരങ്ങളിലൂടെ.. (2)
അജ്ഞാതമാം കളകണ്ഠത്തില്‍നിന്നും
അജ്ഞാതമാം കളകണ്ഠത്തില്‍നിന്നും
അഭംഗുരമായ് അനുസ്യൂതമായ് തുടരും..
ആലാപനം...
ആ.. ആലാപനം..ആ ...
ആലാപനം..ആ ...
ജീവനസങ്കല്പ ലഹരിയില്‍ മുങ്ങും
ഈ.. വസുന്ധര ഒരു ദുഃഖരാഗം (2)
ഗിരിനിരകള്‍.. അതിന്നാരോഹണങ്ങള്‍
ഗിരിനിരകള്‍.. അതിന്നാരോഹണങ്ങള്‍
അംബോധികള്‍ അതിന്നവരോഹണങ്ങള്‍
ആലാപനം..ആ ...ആലാപനം..ആ ...
ആലാപനം..ആ ...
താരാപഥത്തെ നയിക്കുമീ താളം
സത്യമായ് തുടിപ്പൂ പരമാണുവിലും (2)
ആരു വലിയവന്‍ ആരു ചെറിയവന്‍
ആരു വലിയവന്‍ ആരു ചെറിയവന്‍
ഈ സച്ചിദാനന്ദ സംഗീത മേളയില്‍
ആലാപനം..ആ ...ആലാപനം..ആ ...
ആലാപനം..ആ ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
aalapanam