സന്ധ്യേ ശാരദ സന്ധ്യേ
സന്ധ്യേ...ശാരദ സന്ധ്യേ...
സന്ധ്യേ...ശാരദ സന്ധ്യേ...
നിന്റെ സ്വര്‍ണ്ണ കപോലത്തില്‍ ഇന്ദുപരാഗമോ
സന്ധ്യേ ശ്യാമ സന്ധ്യേ...
നീ തന്നുവോ എന്റെ മോഹങ്ങളിൽ
രാഗഭാവങ്ങളും പ്രേമഗീതങ്ങളും
സന്ധ്യേ...സൗമ്യ ശാലീന സന്ധ്യേ
സ്വപ്നങ്ങള്‍ പൂക്കുന്ന കാലം..
രോമഹര്‍ഷം വിടരുന്ന പ്രായം (2)
നീയെന്റെ ഉള്ളിന്റെ ഉള്ളില്‍..
ശോണ ദീപാഞ്ജലിയായി സന്ധ്യേ (2)
സന്ധ്യേ..സൗമ്യ ശാലീന സന്ധ്യേ
സന്ധ്യേ ..ശാരദ സന്ധ്യേ
നിന്റെ സ്വര്‍ണ്ണ കപോലത്തില്‍ ഇന്ദുപരാഗമോ
സന്ധ്യേ ശ്യാമ സന്ധ്യേ...
നീ തന്നുവോ എന്റെ മോഹങ്ങളിൽ
രാഗഭാവങ്ങളും പ്രേമഗീതങ്ങളും
സന്ധ്യേ...സൗമ്യ ശാലീന സന്ധ്യേ
പൂജയ്ക്കു നീ വന്ന നേരം
ആഴി ആലാപനം ചെയ്തു നിന്നു (2)
പ്രാണന്റെ വീണയിലെന്നും..
ദേവഗാന്ധാരമായി നീ സന്ധ്യേ (2)
സന്ധ്യേ...സൗമ്യ ശാലീന സന്ധ്യേ
സന്ധ്യേ ..ശാരദ സന്ധ്യേ
നിന്റെ സ്വര്‍ണ്ണ കപോലത്തില്‍ ഇന്ദുപരാഗമോ
സന്ധ്യേ ശ്യാമ സന്ധ്യേ...
നീ തന്നുവോ എന്റെ മോഹങ്ങളിൽ
രാഗഭാവങ്ങളും പ്രേമഗീതങ്ങളും
സന്ധ്യേ...സൗമ്യ ശാലീന സന്ധ്യേ