ആലാപനം അധര

ആലാപനം.. അധരനീരാഞ്ജനം
സിരകളില്‍ പടരുമീ മദനരാഗാഞ്ജലീ
മൗനരാഗ തേന്‍‌കിനാവായ് വാ
നിശീഥിനിയില്‍.. നിശീഥിനിയില്‍ (2)

അസ്ഥിത്തളിരുകള്‍ അഗ്നിവിടര്‍ത്തും
ചിത്ര പൗര്‍ണ്ണമിയില്‍.. (2)
നഗ്നയാം മേദിനി തല്പമൊരുക്കുമീ നൃത്തോത്സവങ്ങളില്‍
എന്റെ ജീവനില്‍ പൂക്കുമീ രാഗപരാഗം..
ചൂടിക്കുവാന്‍ വന്നു..  (2)

ആലാപനം.. അധരനീരാഞ്ജനം
സിരകളില്‍ പടരുമീ മദനരാഗാഞ്ജലീ
മൗനരാഗ തേന്‍‌കിനാവായ് വാ
നിശീഥിനിയില്‍.. നിശീഥിനിയില്‍

ഇന്ദുകമലങ്ങള്‍ ചന്ദ്രമദം തേടും
ഇന്ദ്ര പഞ്ചമിയില്‍... (2)
സ്വപ്നമാം ഭാമിനി നഖരേഖ ചൂടുമീ ചന്ദ്രോത്സവങ്ങളില്‍
എന്റെ വീണയില്‍ തേങ്ങുമീ ദാഹനിഷാദം
പാടിക്കുവാന്‍ വന്നു (2)

ആലാപനം.. അധരനീരാഞ്ജനം
സിരകളില്‍ പടരുമീ മദനരാഗാഞ്ജലീ
മൗനരാഗ തേന്‍‌കിനാവായ് വാ
നിശീഥിനിയില്‍.. നിശീഥിനിയില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
alapanam adhara

Additional Info

Year: 
1986
Lyrics Genre: 

അനുബന്ധവർത്തമാനം