അക്കുത്തിക്കുത്താനവരമ്പേ

അക്കുത്തിക്കുത്താനവരമ്പേലല്ലിത്തേനണി മഞ്ചലിലേറി
കന്നിപ്പൂ നീ ചൂടി വാ..
മാമരപ്പൂഞ്ചില്ലയില്‍ മുത്താനനൂയലാടും കാറ്റേ വാ
അക്കുത്തിക്കുത്താനവരമ്പേലല്ലിത്തേനണി മഞ്ചലിലേറി
കന്നിപ്പൂ നീ ചൂടി വാ..കന്നിപ്പൂ നീ ചൂടി വാ..

മാനത്തെ താമരമുകിലിന്‍ ചിറകില്‍ മഴവില്ലാടുന്നു
നീ താഴത്തെ മരതകവനികയില്‍
അരമണി നിറമണി തിറയാടി.. (2)
അക്കം‌ പക്കം അമ്പിളിവക്കം കിന്നാരം നീ പാടിവാ
ഇല്ലം വല്ലം തെയ്യം പാട്ടിന്‍ മന്ദാരം നീചൂടിവാ (2)
അക്കുത്തിക്കുത്താനവരമ്പേലല്ലിത്തേനണി മഞ്ചലിലേറി
കന്നിപ്പൂ നീ ചൂടി വാ..കന്നിപ്പൂ നീ ചൂടി വാ..

ആലോലം... ആ മരമീമരം ആതിര പൊന്‍‌തിര കതിരേകി
നീ താലോലം തകധിമി തരികിട തകധിമി തരികിട ജതിപാടി (2)
പൊന്നും പൂവും ചുണ്ടില്‍ തേനും..
എന്നെന്നും നീ കൊണ്ടുവാ
ഇല്ലം ചെല്ലം ചിത്തിരക്കിണ്ണം
ചാഞ്ചാടി നീ കൊണ്ടുവാ (2)

JZjix3X1uBA