പുന്നാരപ്പെണ്ണിന്റെ നിക്കാഹിന്

പുന്നാരപ്പെണ്ണിന്റെ നിക്കാഹിന്..
പൊന്നിന്റെ തട്ടമിട്ട് പെറ ഉദിച്ച് . (2)
മാതളപ്പൂവൊത്ത മദനന്റെ നിറമൊത്ത
മണവാളന്‍ കനവില് പറന്ന് വന്ന്
ഈ മറിമാന്മിഴിയുടെ മനം കവര്‍ന്ന്
പുന്നാരപ്പെണ്ണിന്റെ നിക്കാഹിന്..
പൊന്നിന്റെ തട്ടമിട്ട് പെറ ഉദിച്ച്

മൈലാഞ്ചിക്കയ്യില് മണിവളക്കിളികള്‍
മാരനെ മയക്കുന്ന കിസ്സപാടി...
ആ ..മാരനെ മയക്കുന്ന കിസ്സപാടി
മൈലാഞ്ചിക്കയ്യില് മണിവളക്കിളികള്‍
മാരനെ മയക്കുന്ന കിസ്സപാടി...
മേലാകെ തുടിക്കുന്നൊരഴകിന്റെ ചിരിയില്‍
താമരപ്പൂമ്പൊടി കുളിര്‍ചൂടി..
ആ താമരപ്പൂമ്പൊടി കുളിര്‍ചൂടി..

കിലുകിലെമുത്തൊടു മുത്തുകിലുങ്ങി
ചൊടിയില്‍ ചിരിയുടെ ചെപ്പുകിലുങ്ങി (2)
പൂനിലാവിന്‍ പൊലിമയിലഞ്ചും
പൂങ്കിനാവായി വന്നല്ലോ ..
പൂങ്കിനാവായി വന്നല്ലോ ..
പുന്നാരപ്പെണ്ണിന്റെ നിക്കാഹിന്..
പൊന്നിന്റെ തട്ടമിട്ട് പെറ ഉദിച്ച്

കസ്തൂരിമെയ്യില് മദമലിഞ്ഞിളകി
കാതിലെ അലുക്കുകള്‍ കഥപാടീ..
ആ കാതിലെ അലുക്കുകള്‍ കഥപാടീ..
കസ്തൂരിമെയ്യില് മദമലിഞ്ഞിളകി
കാതിലെ അലുക്കുകള്‍ കഥപാടീ..
പൊന്നേലസ്സരഞ്ഞാണം മണിത്തൊങ്ങലിളകി
പൂമേനി മൊഞ്ചിന് തുണയായീ
ആ പൂമേനി മൊഞ്ചിന് തുണയായീ

മിഴികളിലലിയുന്ന സുറുമയിണങ്ങി
സുറുമയില്‍ പനിമതി അഴകുമിണങ്ങി (2)
തേന്‍ നിലാവിന്‍ തനിമയിലഞ്ചും
തേന്‍ കിനാവായി നിന്നല്ലോ ..
തേന്‍ കിനാവായി നിന്നല്ലോ ..

പുന്നാരപ്പെണ്ണിന്റെ നിക്കാഹിന്..
പൊന്നിന്റെ തട്ടമിട്ട് പെറ ഉദിച്ച്
മാതളപ്പൂവൊത്ത മദനന്റെ നിറമൊത്ത
മണവാളന്‍ കനവില് പറന്ന് വന്ന്
ഈ മറിമാന്മിഴിയുടെ മനം കവര്‍ന്ന്
പുന്നാരപ്പെണ്ണിന്റെ നിക്കാഹിന്..
പൊന്നിന്റെ തട്ടമിട്ട് പെറ ഉദിച്ച്
പൊന്നിന്റെ തട്ടമിട്ട് പെറ ഉദിച്ച്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
punnarappenninte

Additional Info

Year: 
1982
Lyrics Genre: 

അനുബന്ധവർത്തമാനം