അണ്ണന്റെ ഹൃദയമല്ലോ

അണ്ണന്റെ ഹൃദയമല്ലോ അനുജത്തി തന്നമ്പലം
സ്നേഹദീപമാല ചാർത്തും ത്യാഗത്തിൻ പൊന്നമ്പലം (2)

സന്നിധാനം അണയുവോരെ സൽക്കരിക്കും ദേവാലയം
സന്നിധാനം അണയുവോരെ സൽക്കരിക്കും ദേവാലയം
എത് കൊടുങ്കാറ്റിനേയും താങ്ങിടുന്ന സ്നേഹാലയം
എത് കൊടുങ്കാറ്റിനേയും താങ്ങിടുന്ന സ്നേഹാലയം
നിൻ നടയിൽ പിറന്നതിനാൽ ജന്മം തന്നെ സഫലമായി
അണ്ണന്റെ ഹൃദയമല്ലോ അനുജത്തി തന്നമ്പലം
സ്നേഹദീപമാല ചാർത്തും ത്യാഗത്തിൻ പൊന്നമ്പലം
അണ്ണന്റെ ഹൃദയമല്ലോ അനുജത്തി തന്നമ്പലം
ആ.. ആ‍..

പത്തു മാസം ചുമന്ന മോഹം സ്വർഗം പൂകി പാൽതരാതെ
പത്തു മാസം ചുമന്ന മോഹം സ്വർഗം പൂകി പാൽതരാതെ
പിച്ച നടത്തീടും മുമ്പേ.. അച്ഛനുമാ വഴി തുടർന്നു
പിച്ച നടത്തീടും മുമ്പേ.. അച്ഛനുമാ വഴി തുടർന്നു
തൊട്ടിൽ കെട്ടി താരാട്ടി നീ അമ്മയായെന്നച്ഛനുമായി

അണ്ണന്റെ ഹൃദയമല്ലോ അനുജത്തി തന്നമ്പലം
സ്നേഹദീപമാല ചാർത്തും ത്യാഗത്തിൻ പൊന്നമ്പലം (2)

Ellam Ninakku Vendi | Annante Hridhayamallo by Yesudas