കണ്ടപ്പോളെനിക്കെന്റെ

കണ്ടപ്പോളെനിക്കെന്റെ മനസ്സാകെ കുളിർ‌ന്ന്
കണ്ടപ്പോളെനിക്കെന്റെ മനസ്സാകെ കുളിർ‌ന്ന്
കരുണപ്പൂങ്കുയിലെന്റെ കരള്‍ പാടെ കവർ‌ന്ന്
കഥചൊല്ലിക്കളിയാടാന്‍ നമുക്കൊന്നിച്ചിരുന്ന്
ഖല്‍ബില്‍ പൈങ്കിളികള്‍ക്കിന്നലങ്കാരവിരുന്നു്
വന്നാട്ടേ..
സമ്മതമെന്നു തുറന്നൊരു വാക്കു പറഞ്ഞാട്ടേ
ഒത്തൊരുമിച്ചു കളിച്ചു രസിച്ചും
ചിത്തിരമെയ് മണിമാറിലണച്ചും കൂടാല്ലോ..
കണ്ടപ്പോളെനിക്കെന്റെ മനസ്സാകെ കുളിർ‌ന്ന്
കരുണപ്പൂങ്കുയിലെന്റെ കരള്‍ പാടെ കവർ‌ന്ന്
വന്നാട്ടേ..

മുത്തേ.. നീ മറ്റൊരാളെ നിക്കാഹിന്ന് തെരക്കേണ്ട
മുട്ടാളന്‍ ബ്രോക്കറുമാരുടെ ചക്കരവാക്കിനി കേക്കണ്ട (2)
മതിയുംമാറെ പൊന്നും മിന്നും ശ്രീധനമൊന്നുമൊരുക്കേണ്ട
മറ്റാരും നമ്മുടെ പ്രേമം കണ്ടു പനിച്ചു കിടക്കേണ്ട..
സത്തല്ലേ ഖൽബിലൊരായിരം ആശവളര്‍ത്തിയ വിത്തല്ലേ
മുത്തണി മണ്ഡക മെത്തവിരിപ്പില്‍..
ഒത്തൊരുമിച്ചു കളിച്ചു രസിക്കാന്‍ പോകാല്ലോ
കണ്ടപ്പോളെനിക്കെന്റെ മനസ്സാകെ കുളിർ‌ന്ന്
കരുണപ്പൂങ്കുയിലെന്റെ കരള്‍ പാടെ കവർ‌ന്ന്
വന്നാട്ടേ..

പുന്നാരം പറഞ്ഞോരോ മിടുക്കന്മാര്‍ നടക്കും
പെണ്ണുങ്ങൾ‌ക്കനുരാഗക്കഥ പാടി കൊടുക്കും..
പവിഴപ്പൊൻ‌ ചുണ്ടും മാറും മേനിയും കണ്ടടുക്കും
ഒലിവോടെ സുഖഭോഗകടല്‍തന്നില്‍ രസിക്കും
എന്നിട്ട്
പൊന്മണി കണ്മണി എന്നു വിളിക്കല്‍ നിന്നിട്ട്
പെട്ടനെ പഹയന്‍ നാടു കടക്കും
കുട്ടിയുമായി നിന്‍ ഭാവി തകര്‍ക്കും..പോകല്ലേ
കണ്ടപ്പോളെനിക്കെന്റെ മനസ്സാകെ കുളിർ‌ന്ന്
കരുണപ്പൂങ്കുയിലെന്റെ കരള്‍ പാടെ കവർ‌ന്ന്
വന്നാട്ടേ..

പെണ്ണിനെ കണ്ടാല്‍ പഞ്ചാരയടിച്ചുനടക്കണ പണിയാണ്
ഇവന്റെ കണ്ണിനകത്തൊരു ക്യാമറയുണ്ടതിലാകനെ കെണിയാണ്
മുന്നം കെട്ടിയ പെണ്ണിനെ പോറ്റാതെന്തിന് തുനിയുന്നു
ഞാനൊരു കന്നിക്കെട്ടിനൊരുങ്ങിയതാണിതിലെന്തിന് തുഴയുന്നു
പോക്കിരിവേലകള്‍ കാട്ടി വിരട്ടെന്നോട്‌ നടക്കൂല്ലാ
തന്റെ പാട്ടിലൊതുക്കാൻ പാത്തുമ്മാനെ നിനക്കതിനൊക്കൂല്ല
പോലീസുദ്യോഗസ്ഥന്‍ ഞാനെന്നോര്‍മ്മ നിനക്കില്ലേ
നിങ്ങടെ പ്രേമലീലകള്‍ ഞങ്ങടെ കമ്പിക്കൂട്ടിനകത്തല്ലേ
ഒന്നിരിക്കെ മറ്റൊരു പെണ്ണിനെ തേടി നടക്കാമോ
എങ്കില്‍ ലോക്കറയില്‍ ചെന്നാദ്യം കമ്പിപിടിക്കല്‍ ആണല്ലേ

കണ്ടപ്പോളെനിക്കെന്റെ മനസ്സാകെ കുളിർ‌ന്ന്
കരുണപ്പൂങ്കുയിലെന്റെ കരള്‍ പാടെ കവർ‌ന്ന്
കഥചൊല്ലിക്കളിയാടാന്‍ നമുക്കൊന്നിച്ചിരുന്ന്
ഖല്‍ബില്‍ പൈങ്കിളികള്‍ക്കിന്നലങ്കാരവിരുന്നു്
വന്നാട്ടേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
kandappolenikkente